കസബക്ക് ശേഷം നിഥിന് രണ്‍ജി പണിക്കരുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാവല്‍ എന്ന ചിത്രത്തില്‍ നായകനായി സുരേഷ് ഗോപി എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സുരേഷ് ഗോപി തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. മുണ്ട് മടക്കിക്കുത്തി പിന്‍ഭാഗത്ത് തോക്കേന്തി നില്ക്കുന്ന ഒരാളുടെ പൂര്‍ണ്ണമല്ലാത്ത ചിത്രമാണ് പോസ്റ്ററിലുള്ളത്.
ലാലും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നിഥിന് രണ്‍ജി പണിക്കര്‍ തന്നെയാണ്. ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Presenting you "KAAVAL ""സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങൾക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്….
Posted by Suresh Gopi on Saturday, October 26, 2019
കാവലിന് മുമ്പ് ലേലത്തിന്റെ രണ്ടാം ഭാഗം വരുമെന്നായിരുന്നു സൂചന ഉണ്ടായിരുന്നത്. എന്നാല്‍ കാവല്‍ വരുന്നതോടെ ലേലം 2 ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ലേലം 2 ഉപേക്ഷിച്ചിട്ടില്ലെന്നാണ് നിഥിന് വ്യക്തമാക്കിയത്. 2020-ഓടെ കാവല്‍ തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1997-ലാണ് സൂപ്പര്‍ ഹിറ്റ് ചിത്രമായ ലേലം പുറത്തിറങ്ങിയത്. സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമായിരുന്നു ലേലത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രം.
നിലവില്‍ അനൂപ് സത്യന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് സുരേഷ് ഗോപി. പേരിടാത്ത ചിത്രത്തില്‍ ശോഭനയും, ദുല്‍ഖര്‍ സല്മാന്, കല്യാണി പ്രിയദര്ശന് തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.