നടന് ബിനീഷ് ബാസ്റ്റിനെതിരെ ജാതീയ അധിക്ഷേപം അനില്‍ രാധാകൃഷ്ണ മേനോന് നടത്തിയിട്ടില്ലെന്ന് ഫെഫ്ക. അനിലിന്റെ ഭാഗത്ത് ജാഗ്രത കുറവുണ്ടായിട്ടുണ്ട്. അതില്‍ അദ്ദേഹം മാപ്പു പറഞ്ഞിട്ടുമുണ്ടെന്ന് ഫെഫ്ക ഭാരവാഹി ബി ഉണ്ണികൃഷ്ണന് പറഞ്ഞു. അതുകൊണ്ടു തന്നെ മറ്റു നടപടികള്‍ അനിലിനെതിരെ സ്വീകരിച്ചിട്ടില്ലെന്നും ഫെഫ്ക അറിയിച്ചു.
സിനിമയില്‍ ജാതീയമായ വേര്‍തിരിവ് ഇല്ല. രാഷ്ട്രീയ നിരപേക്ഷവും മതനിരപേക്ഷവുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫെഫ്ക. അനില്‍ – ബിനീഷ് വിഷയത്തില്‍ ജാതീയമായ ചര്‍ച്ച നടന്നതില്‍ വേദനയുണ്ട്. വര്‍ഗ പ്രശ്നം ജാതി പ്രശ്നമായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് ബി ഉണ്ണികൃഷണന് സൂചിപ്പിച്ചു. ഇനി മാപ്പ് പറയേണ്ടെന്നാണ് ബിനീഷിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അനില്‍ രാധാകൃഷ്ണ മേനോനൊടൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന് ബിനീഷ് ബാസ്റ്റിന് ആവര്‍ത്തിച്ചു. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് പാസ്പോര്‍ട്ട് ശരിയാക്കേണ്ടതിനാല്‍ പോവുകയാണെന്ന് പറഞ്ഞ് ബിനീഷ് വാര്‍ത്താസമ്മേളനത്തിനിടെ ഇറങ്ങി പോയി.
മൂന്നാംകിട നടനായ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് സംവിധായകന് അനില്‍ രാധാകൃഷ്ണന് പറഞ്ഞിരുന്നു. സംഭവത്തില്‍ ബിനീഷ് വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേ പരിപാടിയിലായിരുന്നു സംഭവം. ഇതിനെതിരെ നിരവധി വിമര്‍ശനം ഉയര്‍ന്നതോടെ അനില്‍ രാധാകൃഷ്ണ മേനോന് മാപ്പു പറഞ്ഞിരുന്നു.