ന്യൂഡല്‍ഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള ഈ മാസം 20ന് കൊടികയറും. മേളയുടെ ഉദ്ഘാടനം ഇന്ത്യന്‍ സിനിമയിലെ മുതിര്‍ന്നതാരമായ അമിതാഭ് ബച്ചന് നിര്‍വ്വഹിക്കും.പ്രമുഖ നടന് രജനീകാന്തിന് ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്ക്കാരം നല്‍കും.പ്രമുഖ ഫ്രഞ്ച് നടി ഇസബെല്ല ഹുപെര്‍ട്ടിനെ സമഗ്രസംഭാവനക്കുള്ള പുരസ്ക്കാരം നല്കി ആദരിക്കും. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് ഗോവാ ചലിച്ചിത്ര മേളയുടെ വിവരങ്ങള്‍ കൈമാറിയത്.
പതിവ് സിനിമാ പ്രദര്‍ശനങ്ങളും ശില്പശാലകളും ഓപ്പണ്‍ ഫോറങ്ങളും നടക്കും. ആദ്യമായി കൊങ്കണി സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അധികമായി 4 സ്്ക്രീനുകളും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 176 രാജ്യങ്ങളില്‍ നിന്നുള്ള 190ല്‍പ്പരം സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
റിലീസ് ചെയ്ത 50 വര്‍ഷം കഴിഞ്ഞ 11 ചലച്ചിത്രങ്ങളും വനികളായ 50 സംവിധായകരുടെ തെരഞ്ഞെടുത്ത 50 സിനിമകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.ഫിലിം ഫെസ്റ്റിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചതായും കേന്ദ്രമന്ത്രി അറിയിച്ചു.