Entertainment

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് നവംബര്‍ 20ന് കൊടികയറും; ഉദ്ഘാടനത്തിന് അമിതാഭ് ബച്ചന്‍

ന്യൂഡല്‍ഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള ഈ മാസം 20ന് കൊടികയറും. മേളയുടെ ഉദ്ഘാടനം ഇന്ത്യന്‍ സിനിമയിലെ മുതിര്‍ന്നതാരമായ അമിതാഭ് ബച്ചന്‍ നിര്‍വ്വഹിക്കും.പ്രമുഖ നടന്‍ രജനീകാന്തിന് ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്‌ക്കാരം നല്‍കും.പ്രമുഖ ഫ്രഞ്ച് നടി ഇസബെല്ല ഹുപെര്‍ട്ടിനെ സമഗ്രസംഭാവനക്കുള്ള പുരസ്‌ക്കാരം നല്‍കി ആദരിക്കും. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് ഗോവാ ചലിച്ചിത്ര മേളയുടെ വിവരങ്ങള്‍ കൈമാറിയത്.

പതിവ് സിനിമാ പ്രദര്‍ശനങ്ങളും ശില്പശാലകളും ഓപ്പണ്‍ ഫോറങ്ങളും നടക്കും. ആദ്യമായി കൊങ്കണി സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അധികമായി 4 സ്്ക്രീനുകളും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 176 രാജ്യങ്ങളില്‍ നിന്നുള്ള 190ല്‍പ്പരം സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

റിലീസ് ചെയ്ത 50 വര്‍ഷം കഴിഞ്ഞ 11 ചലച്ചിത്രങ്ങളും വനികളായ 50 സംവിധായകരുടെ തെരഞ്ഞെടുത്ത 50 സിനിമകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.ഫിലിം ഫെസ്റ്റിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായും കേന്ദ്രമന്ത്രി അറിയിച്ചു.

42 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close