യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രോട്ടോക്കോൾ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഷിഹാബ് അൽ ഫഹീമിന് അധികാരപത്രം സമർപ്പിച്ചു. ഇന്ത്യ യു.എ.ഇ ബന്ധം ഊഷ്മളമായി നിലനിർത്തുന്നത് മികച്ച സേവനം ഉറപ്പാക്കാൻ കഴിയട്ടെയെന്ന് ഷിഹാബ് സ്ഥാനപതിയെ ആശംസിച്ചു. ദീർഘദർശിയായ പ്രസിഡന്റ് ഷൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഭരണത്തിൽ യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേൽക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം പകരുന്ന കാര്യമാണെന്ന് പവൻ കപൂർ പറഞ്ഞു.