ന്യൂഡൽഹി ; രാജ്യം കനത്ത സുരക്ഷയിൽ നിർണ്ണായക വിധിയ്ക്കായി കാത്തിരുന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുദാസ്പൂരിലെ ബാബാ നാനാക്ക് ഗുരുദ്വാരയിൽ ധ്യാനനിമഗ്നനായി . അതിന്റെ ചിത്രങ്ങളും പുറത്തു വന്നു . സിഖ് മതാചാരപ്രകാരം ശിരോവസ്ത്രം ധരിച്ചാണ് പ്രധാനമന്ത്രി ദർശനം നടത്തിയത് .
ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും പാക്കിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിക്കുന്ന കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി ഗുരുദാസ്പൂരിലെത്തിയത്. ഗുരുദാസ്പൂര്‍ എംപി സണ്ണി ഡിയോളും കേന്ദ്രമന്ത്രി ഹര്‍ദീപ് പുരിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
2019 മെയിലെ തെരഞ്ഞെടുപ്പുകാലത്തും നരേന്ദ്രമോദി കേദാർനാഥിലെ രുദ്രഗുഹയിൽ ധ്യാനത്തിലായിരുന്നു . ലോക സമാധാനത്തിനായി താൻ പ്രാർത്ഥിച്ചതായും മോദി പറഞ്ഞിരുന്നു .