അബുദാബി നിരത്തുകളിലെ ടോൾ സംവിധാനത്തിൽ അബുദാബിയിൽ റജിസ്റ്റർ ചെയ്ത വാഹന ഉടമകൾക്കുള്ള റജിസ്ട്രേഷന് തുടക്കമായി.

അബുദാബി നിരത്തുകളിൽ ജനുവരി ഒന്ന് മുതൽ നിലവിൽ വരുന്ന ടോൾ സംവിധാനത്തിൽ അബുദാബിയിൽ റജിസ്റ്റർ ചെയ്ത വാഹന ഉടമകൾക്കുള്ള ടോൾ റജിസ്ട്രേഷൻ ആരംഭിച്ചു.ഇത് സംബന്ധിച്ച ഗതാഗത വകുപ്പിന്റെ എസ്എംഎസ് സന്ദേശം വാഹന ഉടമകൾക്കു ലഭിച്ചു തുടങ്ങി.കഴിഞ്ഞ ഒക്ടോബർ 15ന് നടപ്പാക്കാൻ തീരുമാനിച്ച ടോൾ സംവിധാനം റജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂര്‍ത്തിയാവാത്തിതനാൽ ജനുവരി ഒന്നിലേക്ക് നീട്ടുകയായിരുന്നു.റജിസ്റ്റർ ചെയ്യാത്തവർ ഉടൻ റജിസ്റ്റർ ചെയ്ത് നിയമലംഘനത്തിൽനിന്ന് മുക്തമാകണമെന്ന് ഗതാഗത അധികൃതർ നിർദ്ദേശിച്ചു.ടോൾ സംവിധാനത്തിൽ പണമടക്കാതെ കടന്നാൽ വാഹന രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയില്ല.ടോൾ നിരക്കും നിയമലംഘനത്തിന്റെ പിഴയും അടച്ചുതീർത്താൽ മാത്രമേ പിന്നീട് വാഹന രജിസ്‌ട്രേഷൻ നടക്കുകയുള്ളൂ. സ്മാർട്ട് സ്കാനിംഗ് സംവിധാനത്തിലൂടെ വാഹനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനാൽ രജിസ്‌ട്രേഷൻ നടത്താത്ത വാഹനം ടോൾ കടന്നാൽ പിടി വീഴും. ഓരോ വർഷവും വാഹന രജിസ്‌ട്രേഷൻ പുതുക്കേണ്ടതിനാൽ ടോൾ നിരക്ക് നൽകാതെ വാഹനമോടിച്ചാൽ വലിയ പിഴയാവും നിയമ ലംഘകർക്ക് ലഭിക്കുക. അബുദാബി ഷെയ്ഖ് ഖലീഫ ബിൻ സായിദ് പാലം, ഷെയ്ഖ് സായിദ് പാലം, ബവാബത് അബുദാബി ഇന്റർചേഞ്ച്, അൽ മഖ്ത പാലം എന്നിവിടങ്ങളിലാണ് ജനുവരി ഒന്ന് മുതൽ ടോൾ നിലവിൽ വരിക.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..