അനാരോഗ്യത്തെ തുടര്‍ന്ന് കൊല്‍ക്കത്ത അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ക്ഷമ ചോദിച്ച് അമിതാഭ് ബച്ചന്‍. അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ മുഖ്യ അതിഥിയായി നിശ്ചയിച്ചത് അമിതാഭ് ബച്ചനെയായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു ബച്ചന്‍.
തുടര്‍ന്ന് കൊല്‍ക്കത്ത ചലച്ചിത്രോത്സവത്തിലെ പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ബച്ചന്‍ ബന്ധപ്പെട്ടിരുന്നു. മേളയുടെ സമാപന ചടങ്ങില്‍ റിലീസ് ചെയ്ത വീഡിയോയ്‌ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
തനിക്കേറെ പ്രിയപ്പെട്ട നഗരമാണ് കൊല്‍ക്കത്ത. മേളയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ ക്ഷണിച്ചിരുന്നെങ്കിലും ചില പ്രത്യേക കാരണങ്ങളാല്‍ തനിക്ക് അവിടെ വരാന്‍ കഴിഞ്ഞില്ല. തന്റെ അസാന്നിദ്ധ്യത്തിന് നിങ്ങള്‍ ക്ഷമിക്കുമെന്ന് കരുതുന്നതായും ബച്ചന്‍ പറഞ്ഞു.















