പത്തനംതിട്ട: ഒരു വര്‍ഷത്തെ ശബരിമല മാളികപ്പുറം ക്ഷേത്രത്തിലെ പൂജകള്‍ക്ക് ശേഷം ഇരു മേല്‍ശാന്തിമാരും മലയിറങ്ങി. ശബരിമല യുവതി പ്രവേശന വിഷയം സുപ്രീംകോടതി വിശാല ബെഞ്ചിലേക്ക് വിട്ടതും സന്നിധാനത്തെ നിയന്ത്രണങ്ങള്‍ കുറച്ചതും ഏറെ സന്തോഷം നല്കുന്നു എന്ന് ശബരിമല മേല്‍ശാന്തി ആയിരുന്ന വാസുദേവന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി ജനം ടി വി യോട് പറഞ്ഞു.
ശബരിമലയിലെ പുതിയ മേല്‍ശാന്തിയായ സുധീര്‍ നമ്പൂതിരിയ്ക്ക് ചുമതലകള്‍ കൈമാറിയതിന് ശേഷമാണ് ശബരീശ സന്നിധിയിലെ ഒരു വര്‍ഷകാലത്തെ ജീവിതം അവസാനിപ്പിച്ച് പി.എന്‍ വാസുദേവന്‍ നമ്പൂതിരി മല ഇറങ്ങിയത്. കഴിഞ്ഞ മണ്ഡലകാലത്തെ അപേക്ഷിച്ചു അന്ന് ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ക്ക് അയവു വരുന്നതും നിയന്ത്രണങ്ങള്‍ കുറഞ്ഞതും ഏറെ സന്തോഷം ഉണ്ടാക്കുന്നു എന്നും വാസുദേവന്‍ നമ്പൂതിരി പറഞ്ഞു
മാളികപ്പുറത്തമ്മയെ പൂജിക്കാന്‍ കഴിഞ്ഞത് മുന്‍ ജന്മ സുകൃതം എന്ന് നാരായണന് നമ്പൂതിരിയും വ്യകത്മാക്കി. ശബരിമല വിഷയം സുപ്രീം കോടതി വിശാല ബഞ്ചിനു വിട്ടതും ഭക്തര്‍ക്കുള്ള നിയന്ത്രണങ്ങള്‍ കുറച്ചതും കൂടുതല്‍ ഭക്തര്‍ സന്നിധാനത്തേക്ക് എത്താന്‍ കാരണമാകുമെന്നും വാസുദേവന്‍ നമ്പൂതിരി പറഞ്ഞു. ഹരിവരാസനം പാടി നട അടച്ച ശേഷം ആണ് ഇരുവരും മലയിറങ്ങിയത്.