സ്പോര്‍ട്സ് കാറിനേക്കാള്‍ മികച്ച പ്രകടനവും ട്രക്കിനേക്കാള്‍ മികച്ച യൂട്ടിലിറ്റിയുമുള്ള പുതിയ സൈബര്‍ ട്രക്ക് ടെസ്ല പുറത്തിറക്കി. 39,900 മുതല്‍ 69,900 ഡോളര്‍ വരെയാണ് വില.
കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചല്‍സില്‍ നടന്ന ചടങ്ങിലാണ് ടെസ്ലയുടെ ആദ്യ പിക്കപ്പ് ട്രക്ക് സിഇഒ ഇലോണ്‍ മസ്ക് അവതരിപ്പിച്ചത്. പതിവ് പിക്കപ്പ് ട്രക്കുകളില്‍ നിന്ന് വേറിട്ട രൂപമാണ് ടെസ്ല ട്രക്കിന്റെ ഹൈലൈറ്റ്.
ഒറ്റ ചാര്‍ജില്‍ 500 മൈല്‍ ദൂരം സഞ്ചരിക്കാന്‍ സൈബര്‍ ട്രക്കിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മണിക്കൂറില്‍ പരമാവധി 210 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാനും സൈബര്‍ ട്രക്കിന് സാധിക്കും.
എല്ലാ തരത്തിലും സുരക്ഷ ഒരുക്കിയാണ് വാഹനത്തിന്റെ നിര്‍മ്മാണം. അതുകൊണ്ടു തന്നെ കവചിത വാഹനങ്ങളുടെ രൂപ ഭംഗിയോടെയാണ് സൈബര്‍ ട്രക്ക് നിര്‍മ്മിച്ചിരിക്കുന്നത്. 500 മൈല്‍ റേഞ്ചിന് പുറമേ 250, 300 മൈല്‍ റേഞ്ചുള്ള രണ്ട് പതിപ്പുകള്‍കൂടി സൈബര്‍ ട്രക്കിനുണ്ട്.
സൈബര്‍ ട്രക്ക് പോര്‍ഷെ 911 നെ മറികടക്കുമെന്നും മസ്ക് അവകാശപ്പെട്ടിട്ടുണ്ട്. ടെസ്ലയുടെ പുതിയ മോഡല്‍ വാഹനപ്രേമികളില്‍ ആകാംക്ഷയുണര്ത്തുമ്പോള് തങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന ഭയത്തിലാണ് മറ്റ് കമ്പനികള്‍.