ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പിരിച്ചു വിടണമെന്നും രാഹുല്‍ തിരിച്ച് വരണമെന്നും കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരൂപം. ഒരിക്കലും ചേരാന്‍ പറ്റാത്തവരുമായാണ് കോണ്‍ഗ്രസ് ചേര്‍ന്നത്. ശിവസേനയുമായി ചേര്‍ന്നത് തന്നെ വലിയ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തക കമ്മിറ്റി എന്ത് ഉപദേശമാണ് നല്‍കുന്നത്. ആദ്യം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയെ പിരിച്ചു വിടുകയാണ് സോണിയ ഗാന്ധി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്ന നീക്കത്തെ നേരത്തെ തന്നെ സഞ്ജയ് എതിര്‍ത്തിരുന്നു. മഹാരാഷ്ട്രയില്‍ ഇന്ന് നടന്ന സംഭവ വികാസങ്ങളില്‍ അങ്ങേയറ്റം വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് സഞ്ജയ് നിരൂപത്തെ മാറ്റി മിലിന്ദ് ദേവ്റയെ ഹൈക്കമാന്റ് കോണ്‍ഗ്രസ് നേതാവായി നിയമിച്ചത്.