തിരുവനന്തപുരം: ശമ്പളം കിട്ടാത്തതിനെതിരെ തലമൊട്ടയടിച്ച് വേറിട്ട പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍. കെഎസ്ആര്‍ടിസി വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സമരത്തില്‍ പങ്കെടുത്തവര്‍ ചീഫ് ഓഫിസിനു മുന്നിലിരുന്ന് തല മൊട്ടയടിച്ചത്.
ഭരണ-പ്രതിപക്ഷ സംഘടനകള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിത കാല സമരം നടത്തുന്നതിനിടെയാണ് ഇതിലൊന്നും ഉള്‍പ്പെടാത്തവര്‍ ചീഫ് ഓഫിസിനു മുന്നില്‍ വ്യത്യസ്തമായി പ്രതിഷേധിച്ചത്.
അതേസമയം, ടോമിന് തങ്കച്ചരിയെ പുറത്താക്കാന്‍ ഒറ്റക്കെട്ടായി നിന്നവര്‍ പന്തല്‍ കെട്ടി നടത്തുന്ന സമരം ഇരട്ടത്താപ്പാണെന്ന് സമരക്കാര്‍ ആരോപിച്ചു. അസോസിയേഷന് ജനറല്‍ സെക്രട്ടറി വി.വി. ഹരിദാസ് പ്രതിഷേധത്തിന് നേതൃത്വം നല്കി.
സെക്രട്ടേറിയറ്റിനു മുന്നില്‍ കെഎസ്ആര്ടിഇഎയു, ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്, കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന് എന്നിവരുടെ
പ്രതിഷേധ സമരം തുടരുകയാണ്.