ജാവ പെരാക്കിനായി ആവശ്യക്കാർ ഇരച്ചുകയറി; കമ്പനി വെബ്സൈറ്റ് പണിമുടക്കി
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ജാവ പെരാക്കിനായി ആവശ്യക്കാർ ഇരച്ചുകയറി; കമ്പനി വെബ്സൈറ്റ് പണിമുടക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2020, 04:59 pm IST
FacebookTwitterWhatsAppTelegram

ഏറ്റവും പുതിയ മോഡലായ പെരാക്ക് ബുക്ക് ചെയ്യാൻ ആവശ്യക്കാർ ഇരച്ച് കയറിയതോടെ കമ്പനി വെബ്സൈറ്റ് പണിമുടക്കി. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചത്. കമ്പനിയുടെ സൈറ്റിലൂടെയും ഡീലർഷിപ്പുകളിലൂടെയും ബുക്ക് ചെയ്യാനാവുമെന്നായിരുന്നു ജാവ അറിയിച്ചത്.

ബുക്കിംഗ് തുടങ്ങി നിമഷങ്ങൾക്കകം തന്നെ വെബ്സൈറ്റ് നിശ്ചലമായി. പിന്നാലെ വിശദീകരണവുമായി കമ്പനി തന്നെ എത്തി. ഹെവി ട്രാഫിക് മൂലം വെബ്സൈറ്റ് പ്രവർത്തന രഹിതമായെന്നും ഉടൻ തിരിച്ചുവരുമെന്നും നിങ്ങളുടെ അടുത്തുള്ള ഡീലർഷിപ്പിലെത്തിയും വാഹനം ബുക്ക് ചെയ്യാനാവുമെന്നും കമ്പനി ട്വീറ്റ് ചെയ്തു.

ഇന്നലെ ബുക്കിംഗ് ആരംഭിച്ച പെരാക്, 2020 ഏപ്രില്‍ രണ്ട് മുതല്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങും. ബോബര്‍ ശൈലിയിലുള്ള പെരാക്കിന് 1.94 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. ഇക്കഴിഞ്ഞ നവംബറിലാണ് വാഹനം പുറത്തിറക്കിയത്.

ജാവ ബൈക്കുകളിലെ കരുത്തനാണ് പെരാക്. ഒറ്റനോട്ടത്തില്‍ ജാവയുടെ പരിഷ്‌കൃത രൂപമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഡിസൈനാണ് പെരാകിന് നല്‍കിയിരിക്കുന്നത്. 334 സിസി ലിക്വിഡ് കൂള്‍ എഞ്ചിനാണ് വാഹനത്തിന് കരത്തേകുക. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചും വീതിയുള്ള ടയറുകളാണുള്ളത്. ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക്, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്.

ബിഎസ് 6 നിലവാരത്തില്‍ അവതരിപ്പിക്കുന്ന 334 സിസി എഞ്ചിന്‍ 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കും ഉത്പ്പാദിപ്പിക്കും. ആറ് സ്പീഡ് ട്രാന്‍സ്മിഷനില്‍ പുറത്തിറങ്ങുന്ന പെരാക് സിംഗിള്‍ സീറ്റ് വാഹനമാണ്. മാറ്റ് പെയ്ന്റ് ഫിനിഷും ചെറിയ എക്‌സ്‌ഹോസ്റ്റും പെരാക്കിനെ കാഴ്ചയില്‍ വ്യത്യസ്തമാക്കുന്നു. മുന്നില്‍ ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷനും പിന്നില്‍ മോണോഷോക്കുമാണ് ജാവ അവതരിപ്പിച്ചിരിക്കുന്നത്.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies