തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റിന്റെ മകനെ കാണാനില്ലെന്ന് പരാതി. ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ദീപ മോഹന്റെ മകന് ഗൗരിശങ്കറിനെയാണ് കാണാതായത്.
കവടിയാര്‍ ക്രൈസ്റ്റ്നഗര്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗൗരിശങ്കര്‍. ഇന്ന് രാവിലെ വീട്ടില്‍ നിന്നും സ്കൂളിലേക്ക് പോയതായിരുന്നു. എന്നാല്‍ കുട്ടി സ്കൂളില്‍ എത്തിയിട്ടില്ല.
കുട്ടിക്കായുള്ള തെരച്ചില്‍ വഞ്ചിയൂര്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.