ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ തങ്ങളുടെ ഏറ്റവും ചെറിയ മോഡലായ ക്വിഡിന്റെ ബിഎസ് IV മോഡൽ അവതരിപ്പിച്ചു. നിലവിൽ വിപണിയിലുള്ള മോഡലിൽ നിന്ന് നവീകരിച്ച ബിഎസ് IV എഞ്ചിൻ മാത്രമാണ് മാറ്റം. വേറെ മാറ്റങ്ങളൊന്നും വാഹനത്തിൽ വരുത്തിയിട്ടില്ല. വിലയിലും നേരിയ വർദ്ധനവും റെനോ വരുത്തിയിട്ടുണ്ട്.
പുതുക്കിയത് പ്രകാരം 2.92 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ അടിസ്ഥാന വില. നിലവിലുള്ളതുപോലെ 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എഞ്ചിനുകളാണ് ബിഎസ് VI മാനദണ്ഡങ്ങളോടെ പുതിയ പതിപ്പില്‍ ഇടംപിടിച്ചിരിക്കുന്നത്. കരുത്തിലും ടോര്‍ക്കിലും മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.
വിപണിയിൽ പിടിച്ചു നിൽക്കുന്നതിനായി കഴിഞ്ഞ ഒക്ടോബറിലാണ് ക്വിഡിന്റെ ഫേസ് ലിഫ്റ്റ് മോഡൽ റെനോ അവതരിപ്പിച്ചത്. വലിപ്പമേറിയ ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റമാണ് ക്വിഡിനു ഉപയോഗിച്ചിരിക്കുന്നത്. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ഇൻഫോടെയ്മെന്റ് സിസ്റ്റം. ഇതിൽ ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ തുടങ്ങിയവ ഉപയോഗിക്കാനാവും.
ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പ്, സ്പീഡ് അലെര്‍ട്ട് സംവിധാനം, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, റിവേഴ്സ് ക്യാമറ തുടങ്ങി സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകുന്ന ഒട്ടേറെ ഫീച്ചറുകളും ക്വിഡിന്റെ ഫേസ് ലിഫ്റ്റ് മോഡലിൽ കമ്പനി ഉൾപ്പെടുത്തിയിരുന്നു.















