ബാലഭാരതി ബഹ്റൈൻ സംഘടിപ്പിച്ച സർഗ്ഗം – വിവേകാനന്ദം സർഗ്ഗോത്സവത്തിൽ കുമാരി ശ്രീനിധി ശ്രീജു ഗോകുല പ്രതിഭയായി. ബാലഭാരതിയുടെ 7 യൂണിറ്റുകളിൽ നിന്നുള്ള മുന്നൂറോളം കുട്ടികകളാണ് വിവിധ വേദികളിലായി ഒരു മാസത്തോളം നീണ്ട മത്സരങ്ങളിൽ പങ്കെടുത്തത്.
നൃത്ത നൃത്യങ്ങളും മറ്റു കലായിനങ്ങളും കൊണ്ടു സമ്പന്നമായ ചടങ്ങിൽ ജേതാക്കൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. രാമായണം – നാരായണീയം – ഗീതാ പാരായണം, പ്രസംഗം, പുരാണ പ്രശ്നോത്തരി, പുരാണ കഥ, കളറിംഗ് തുടങ്ങി 28 ഇനങ്ങളിലാണ് പ്രതിഭകൾ മാറ്റുരച്ചത്. ഇന്ത്യൻ സ്കൂൾ റിഫ ക്യാമ്പസിൽ സംഘടിപ്പിച്ച സമാപനോത്സവത്തിൽ
ആദ്ധ്യാത്മിക സമിതി രക്ഷാധികാരി മുരളി വാര്യർ പുരസ്കാരങ്ങൾ സമ്മാനിച്ചു. പ്രമുഖ കൗൺസിലറും പ്രഭാഷകനുമായ വിശ്വനാഥൻ മുഖ്യാതിഥിയായിരുന്നു.