ട്രംപിന്റെ ബീസ്റ്റ്, മോദിയുടെ റേഞ്ച് റോവർ; ലോകനേതാക്കൾക്ക് സുരക്ഷയേകുന്ന വാഹനങ്ങൾ ഇവയാണ്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ട്രംപിന്റെ ബീസ്റ്റ്, മോദിയുടെ റേഞ്ച് റോവർ; ലോകനേതാക്കൾക്ക് സുരക്ഷയേകുന്ന വാഹനങ്ങൾ ഇവയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2020, 07:47 pm IST
Facebook
Twitter
WhatsAppTelegram

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെആദ്യ ഇന്ത്യാ സന്ദർശനത്തിനായി അടുത്ത ദിവസമെത്തും.  ലോക നേതാക്കളായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്താനിരിക്കേ ഇവർക്ക് സുരക്ഷയേകുന്ന വാഹനങ്ങളും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. ബീസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന കാഡിലാക്ക് വൺ ആണ് അമേരിക്കൻ പ്രസിഡന്റ് ഉപയോഗിക്കുന്നത്. ബിഎംഡബ്ല്യു സെവൻ സീരീസ് അടക്കമുള്ള വാഹന നിരയുണ്ടെങ്കിലും റേഞ്ച് റോവറായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് സുരക്ഷയേകുക.

ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് നിർമ്മിച്ച കാർഡിലാക് വണ്ണിൽ നിന്ന് മാറ്റങ്ങൾ വരുത്തിയ ബീസ്റ്റ് ആണ് ഡൊണാൾഡ് ട്രംപ് ഉപയോഗിക്കുന്നത്. ബാലിസ്റ്റിക്, ഐഇഡി, രാസായുധാക്രമണങ്ങള്‍ തുടങ്ങിയവയെല്ലാ ചെറുക്കാന്‍ കരുത്തുള്ള രീതിയിലാണ് ബീസ്റ്റ് നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ പ്രസിഡൻഷ്യൽ ആർമേർഡ് ലിമോ ‘ബീസ്റ്റ് 2.0′ 2018 -ലാണ് സീക്രട്ട് സർവീസ് വാഹന വ്യൂഹത്തിൽ ഉൾപ്പെടുത്തിയത്. ലോകത്തിലെ ഇത്തരത്തിലുള്ള ഏക വാഹനം മാത്രമാണിത്.

5.0 ഇഞ്ച് കട്ടിയുള്ള ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളും, 8.0 ഇഞ്ച് കട്ടിയുള്ള ഡോറുകളുമാണ് വാഹനത്തിനുള്ളത്. ടൈറ്റാനിയം, സെറാമിക്സ്, ബോംബ് പ്രൂഫ് പ്ലേറ്റ് എന്നിവ ഉപയോഗിച്ചാണ് വാഹനത്തിന്റെ അടിവശം നിർമ്മിച്ചിരിക്കുന്നത്. കവചിത ഇന്ധന ടാങ്കും സുരക്ഷിതമായാണ് നിര്‍മിച്ചിരിക്കുന്നത്. നേരിട്ടു വെടിയേറ്റാലും തീപിടിക്കാതിരിക്കാനായി പ്രത്യേക ഫോം ഇതില്‍ നിറച്ചിട്ടുണ്ട്.

പ്രസിഡന്റിന്റെ സീറ്റിന് സമീപത്തായി സാറ്റലൈറ്റ് ഫോണും വൈസ്പ്രസിഡന്റുമായും പെന്റഗണുമായും നേരിട്ട് സംസാരിക്കാനു സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. വാഹനത്തിനുള്ളിൽ പ്രത്യേക മെഡിക്കൽ സംവിധാനവും അടിയന്തര സാഹചര്യമുണ്ടായാൽ ഉപയോഗിക്കാൻ പ്രസിഡന്റിന്റെ അതേ ഗ്രൂപ്പിലുള്ള രക്തവും സജ്ജമാക്കിയിട്ടുണ്ട്.

പഞ്ചറാകാത്ത ടയറാണ് ബീസ്റ്റിന് നൽകിയിരിക്കുന്നത്. ഇനി എന്തെങ്കിലും കാരണവശാൽ ടയർ പൊട്ടിയാൽ ഓടിച്ചു രക്ഷപ്പെടാന്‍ കഴിയുന്ന തരത്തിൽ സ്റ്റീല്‍ റിമ്മുകളാണ് ടയറില്‍ ഉപയോഗിച്ചിട്ടുള്ളത്. 5.0 ലിറ്റർ ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇതിന്റെ മൈലേജ് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. എന്നാൽ മുൻപ് ഒബാമ ഉപയോഗിച്ചിരുന്ന വാഹനത്തിന് 3 കിലോ മീറ്റർ മൈലേജ് ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.

അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടേതടക്കമുള്ള വിദഗ്ധ പരിശീലനം നേടിയ ഡ്രൈവർമാരാണ് പ്രസിഡന്റിന്റെ വാഹനം ഓടിക്കുന്നത്. അടിയന്തിര സാഹചര്യമുണ്ടായാൽ 180 ഡിഗ്രിയിൽ വരെ വാഹനം വെട്ടിത്തിരിക്കുന്നതിനടക്കം ഇവർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ഈ വിവരങ്ങൾ പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ പ്രകാരം മാത്രമുള്ളതാണ്. പുറത്തറിയാത്ത അമേരിക്കൻ സീക്രട്ട് സർവീസിനും വാഹനത്തിന്റെ നിർമ്മാതാക്കളായ ജനറൽ മോട്ടോഴ്സിലെ ചില എഞ്ചിനിയർമാർക്കും മാത്രമറിയാവുന്ന നിരവധി പ്രത്യേകതകൾ ഇനിയുമുണ്ട് വാഹനത്തിന്.

ഇനി ഇന്ത്യൻ പ്രധാനമന്ത്രിയിലേക്ക് വന്നാൽ എല്ലാവിധ സുരക്ഷ സജ്ജീകരണങ്ങളും ഉള്‍പ്പെട്ട റേഞ്ച് റോവര്‍ വാഹനമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. റേഞ്ച് റോവറിന്റെ ഏറ്റവും സുരക്ഷിതമായ സെന്റിനലാകും ട്രംപ് ഇന്ത്യയിലെത്തുമ്പോൾ പ്രധാനമന്ത്രി ഉപയോഗിക്കുക. ബുള്ളറ്റ് പ്രൂഫായ വാഹനം ബോംബിട്ടാലും തകരില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.  നൂതന സ്‌ഫോടക വസ്തുക്കളില്‍ നിന്നുള്ള ആക്രമണങ്ങള്‍ ചെറുക്കാനുള്ള VR8 ബാലിസ്റ്റിക്ക് സുരക്ഷ പുതിയ റേഞ്ച് റോവര്‍ സെന്റിനല്‍ എസ്‌യുവിയിലുണ്ട്.

വാഹനത്തിൽ റണ്‍-ഫ്‌ളാറ്റ് സംവിധാനവും ലാന്‍ഡ് റോവര്‍ സ്‌പെഷ്യല്‍ വെഹിക്കിള്‍ വിഭാഗം ഒരുക്കിയിട്ടുണ്ട്. വാഹനത്തിന്റെ ടയറിന് കേടുപാടുകള്‍ സംഭവിച്ചാലും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ പരമാവധി 50 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ റണ്‍-ഫ്‌ളാറ്റ് സംവിധാനം സഹായിക്കും. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനായി സൈറണ്‍, എമര്‍ജന്‍സി ഫ്‌ളാഷറുകള്‍ എന്നിവയും വാഹനത്തില്‍ നിര്‍മ്മിച്ചിട്ടുണ്ട്.

5.0 ലിറ്റര്‍ ശേഷിയുള്ള സുപ്പര്‍ചാര്‍ജിംഗ് V8 പെട്രോള്‍ എഞ്ചിനാണ് റേഞ്ച് റോവര്‍ സെന്റിനലിലുള്ളത്. ഇത് 375 bhp കരുത്ത് നല്‍കുന്നതാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താൻ വെറും 10.4 സെക്കന്‍ഡുകള്‍ മതി. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും എസ്പിജി, എൻഎസ്ജി അടക്കമുള്ള സുരക്ഷാ വിഭാഗങ്ങളുടെ പ്രത്യേക പരിശീലനം നേടിയവരാണ് പ്രധാനമന്ത്രിയുടെ വാഹനം ഓടിക്കുന്നത്.

റേഞ്ച് റോവറിന് പുറമെ ഉയര്‍ന്ന സുരക്ഷയോട് കൂടിയ ബിഎംഡബ്യു 7 സീരീസ് സെഡാനിലും, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എസ്‌യുവിയിലും പ്രധാനമന്ത്രി പൊതുപരിപാടിയിൽ എത്താറുണ്ട്.

Share1687
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies