ചില തകരാർ കണ്ടെത്തിയതിനെ തുടർന്ന് പുതിയ ബിഎസ് VI ആക്ടിവ 125 തിരിച്ചുവിളിച്ച് ഹോണ്ട. ഓയിൽ ഗേജും കൂളിംഗ് ഫാൻ കവറും മാറ്റിസ്ഥാപിക്കുന്നതിന് വേണ്ടിയാണ് വാഹനത്തെ തിരിച്ചുവിളിക്കുന്നതെന്ന് ഹോണ്ട അറിയിച്ചു.
ഹോണ്ടയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ (VIN) നൽകി തങ്ങളുടെ വാഹനത്തിന് തകരാറുണ്ടോയെന്ന് ഉപഭോക്താവിന് തന്നെ സ്ഥിരീകരിക്കാനാവും. ഇങ്ങനെ വാഹനത്തിന് തകരാറുണ്ടെന്ന് കണ്ടെത്തിയാൽ ഉടൻ തന്നെ അടുത്തുള്ള ഹോണ്ട ഷോറുമുമായി ബന്ധപ്പെട്ടാൽ അവർ വാഹനം പരിശോധിച്ച ശേഷം സൗജന്യമായി പരിഹരിച്ചുതരുമെന്ന് കമ്പനി അറിയിച്ചു.
ബിഎസ് VI നിലവാരത്തിലുള്ള ആക്ടിവ 125 ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഹോണ്ട ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. ഒക്ടോബർ മുതൽ വിതരണമാരംഭിച്ച ബിഎസ് VI മോഡലിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സ്മാര്‍ട്ട് പവര്‍ സാങ്കേതിക വിദ്യയാണ് ഹോണ്ടയുടെ പുതിയ ബി.എസ് VI എന്‍ജിനില്‍ ഉപയോഗിച്ചിട്ടുള്ളത്.