എറണാകുളത്ത് നോർത്തും സൗത്തും മാത്രമല്ല ; ഇങ്ങനെയൊരു റെയിൽവേ സ്റ്റേഷനുമുണ്ട്
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

എറണാകുളത്ത് നോർത്തും സൗത്തും മാത്രമല്ല ; ഇങ്ങനെയൊരു റെയിൽവേ സ്റ്റേഷനുമുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2020, 11:51 am IST
FacebookTwitterWhatsAppTelegram

118 വർഷങ്ങൾക്ക് മുൻപ് കൊച്ചി മഹാരാജാവ് രാമവർമ്മ പണി കഴിപ്പിച്ചതാണ് എറണാകുളം ഹൈകോർട്ടിന് സമീപമുള്ള ഓൾഡ് റെയിൽവേ സ്റ്റേഷൻ.ബ്രിട്ടീഷ് സർക്കാർ ഷൊർണുർ മുതൽ എറണാകുളം വരെയുള്ള റെയിൽവേ മാർഗത്തിന് തടസം നിന്ന സാഹചര്യത്തിലാണ് കൊച്ചി രാജാവ് തന്റെ സ്വർണാഭരണങ്ങളും മറ്റും പണയപ്പെടുത്തി ഈ റെയിൽവേ സ്റ്റേഷൻ പണി കഴിപ്പിച്ചത്.

അനവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച റെയിൽവേ സ്റ്റേഷൻ കൂടിയാണിത്. വൈക്കം സത്യാഗ്രഹ സമയത്ത് ഗാന്ധിജി കേരളത്തിൽ വന്നിറങ്ങിയത് ഈ റെയിൽവേസ്റ്റേഷനിലാണ്. ഗാന്ധിജി മാത്രമല്ല സ്വാമി വിവേകാനന്ദനും രവീന്ദ്രനാഥ ടാഗോറുമെല്ലാം കേരളത്തിൽ വന്നിറങ്ങിയതും ഈ സ്റ്റേഷനിലായിരുന്നു. ബ്രിട്ടീഷ് വൈസ്രോയിമാരും മറ്റ് ഉദ്യോഗസ്ഥരുമെല്ലാം ദൈവത്തിന്റെ സ്വന്തം നാട് കാണാൻ എത്തിയതും ഇതേ സ്റ്റേഷനിലാണ്.

കൊച്ചിയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ എന്ന നിലയിൽ പ്രശസ്തി ആർജിച്ച ഇവിടം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പ്രവർത്തന രഹിതമായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. 1960 വരെ പാസഞ്ചർ ട്രെയിനുകളും ഗുഡ്സ് ട്രെയിനുകളും ഈ സ്റ്റേഷനിൽ എത്തിയിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. എറണാകുളം സൗത്തും നോർത്തും സ്റ്റേഷനുകൾ വികസിച്ചതോടെയാണ് കാട് കയറി ഒറ്റപ്പെട്ട സ്റ്റേഷനായി ഓൾഡ് റെയിൽവേ സ്റ്റേഷൻ മാറിയത്.വിക്ടോറിയൻ ശൈലിയിൽ ചെങ്കല്ലിൽ തീർത്ത വിശ്രമമുറികളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.

ഓൾഡ് റെയിൽവേ സ്റ്റേഷന്റെ പുനർനിർമ്മാണത്തിനായി സർക്കാർ നിരവധി പദ്ധതികൾക്കു തുടക്കം കുറിച്ചെങ്കിലും ഒന്നും തന്നെ നടപ്പിലായില്ല. ഓൾഡ് റെയിൽവേ സ്റ്റേഷൻ വീണ്ടും പ്രവർത്തന ക്ഷമമായാൽ നോർത്തിലേയും സൗത്തിലേയും തിരക്ക് കുറയ്‌ക്കാൻ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. മെമു ട്രെയിനുകളുടെ എണ്ണം കൂട്ടിയും എറണാകുളം സ്റ്റേഷനിൽ നിന്നും വരുന്ന കുറച്ചു ട്രെയിനുകളുടെ ഗതിമാറ്റിവിട്ടും തിരക്ക് നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.

എറണാകുളം നഗര ഹൃദയത്തിൽ തന്നെ പച്ചപ്പ് നിറഞ്ഞ് മനോഹരമായ ഇങ്ങനെയൊരു സ്ഥലം ഉണ്ടെന്നത് പലർക്കും അത്ഭുതമാണ്. ചരിത്രമുറങ്ങുന്ന ഈ റെയിൽവേ സ്റ്റേഷൻ ഇന്ന് ഫോട്ടോഗ്രാഫർമാരുടെ ഇഷ്ട സ്ഥലവുമാണ്. ചരിത്രവുമായി കോർത്തിണക്കി പഴമയുടെ പ്രൗഢി എടുത്തുകാട്ടി ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി വികസിപ്പിച്ചാൽ ഓൾഡ് റെയിൽവേ സ്റ്റേഷൻ നിരവധി ആളുകളെ ആകർഷിക്കുമെന്നതിൽ സംശയമില്ല.

Share6TweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies