ന്യൂഡല്‍ഹി: ലോകം മുഴുവന്‍ വ്യാപിച്ചുകഴിഞ്ഞ കൊറോണക്കെതിരെ വാക്സിന് ഉല്പാദിപ്പിക്കാന് ശ്രമം ആരംഭിച്ചതായി വിദഗ്ധര്‍. എന്നാല്‍ മനുഷ്യരില്‍ പരീക്ഷിക്കേ ണ്ടതിനാല്‍ കുറഞ്ഞത് ഒന്നരവര്‍ഷത്തെ തയ്യാറെടുപ്പെങ്കിലും വേണ്ടിവരുമെന്ന് വിദഗ്ധര്‍ സൂചിപ്പിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ഡോ. ഗംഗാ കേത്ക്കറാണ് പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ വാക്സിനെപ്പറ്റിയുള്ള സൂചന നല്‍കിയത്.
നമ്മള് ശ്രമിക്കുന്നത് വാക്സിന് വേണ്ടിയാണെങ്കിലും കുറഞ്ഞത് ഒന്നു മുതല്‍ രണ്ടുവര്‍ഷം വരെ ഇത് പരീക്ഷിക്കാന്‍ സമയം വേണ്ടിവരും.മാത്രമല്ല ക്ലിനിക്കല്‍ ട്രയലുകളും വിവിധ വകുപ്പുകളുടെ അനുമതിയും കൃത്യമായി ലഭിച്ചാല്‍ മാത്രമേ മനുഷ്യരില്‍ പ്രയോഗി ക്കാനാകൂ’ കേത്ക്കര്‍ വ്യക്തമാക്കി.
കൊറോണയിലെ ഏറ്റവും പുതിയ ഇനമാണ് നിലവില്‍ ലോകത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്നത്. കോവിഡ്19ന്റെ വൈറസിനെ ഇല്ലാതാക്കല്‍ അതിനാല്‍ത്തന്നെ എളുപ്പമല്ലെന്നും കേത്ക്കര്‍ മുന്നറിയിപ്പ് നല്കുന്നു.
‘കൊറോണ വൈറസിന്റെ 11 ഐസലേറ്റുകള് നിലവില്‍ ലഭ്യമാണ്. അത് നമ്മുടെ നേട്ടമാണ്. ഇത് പ്രാഥമികമായ ഗവേഷണത്തിന് ഗുണം ചെയ്യും. ഒരാള്‍ക്ക് വൈറസ് ബാധയുണ്ടെങ്കില്‍ പോലും ജീനുകളിലെ പരിശോധനയേക്കാള്‍ ഐസലേറ്റുകളെ ഉപയോഗിച്ച് വൈറസിന്റെ കൃത്യമായ സ്വഭാവം തിരിച്ചറിയാം. അത് വഴി ഏതുതരം ആന്റിബോഡിയാണ് കൂടുതല്‍ ഫലപ്രദമെന്നും നിര്‍ണ്ണയിക്കാനാകും. നിലവില്‍ ആദ്യഘട്ട പരീക്ഷണത്തിലേക്ക് കടന്നിട്ടേയുള്ളു’ കേത്ക്കര്‍ വ്യക്തമാക്കി.