ധാരാവിയിലെ ചേരിയില്‍ കൊറോണ മരണം; അതീവ ജാഗ്രതയില്‍ മുംബൈ

Published by
Janam Web Desk

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയില്‍ ഒരാള്‍ കൊറോണ ബാധിച്ച് മരിച്ചതോടെ കടുത്ത ജാഗ്രതയില്‍ രാജ്യം. ധാരാവിയിലും പരിസര പ്രദേശത്തും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണ ബാധിച്ച് മരിച്ചയാള്‍ താമസിച്ച ബാലികാ നഗറിലെ കെട്ടിടം സീല്‍ ചെയ്തു. ഇയാളുടെ ബന്ധുക്കളായ ഏഴ് പേരെ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം  അധികൃതര്‍ ആരംഭിച്ചു. ജനം തിങ്ങിപ്പാര്‍ക്കുന്ന ചേരിയായതിനാല്‍ ധാരാവിയിലെ കൊറോണ മരണം വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.

അതേസമയം രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 1828 ആയി ഉയര്‍ന്നു. 41 പേരാണ് വൈറസ് ബാധിച്ച് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം 437 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കും.

Share
Leave a Comment