മുംബൈ: ആള്‍ക്കൂട്ടം ഹിന്ദുസന്യാസികളെ ആക്രമിച്ച് കൊന്ന സംഭവത്തില്‍ പ്രദേശത്തെ രാഷ്‌ട്രീയനേതാക്കള്‍ക്കും പങ്കെന്ന് സൂചന. എന്‍സിപിയുടെ പ്രാദേശിക നേതാവിന് കൊല പാതകത്തിലും പ്രകോപനങ്ങളിലും പങ്കുള്ളതായി പ്രദേശവാസികളുടെ മൊഴി പുറത്തു വന്നിരിക്കുകയാണ്. കൊലപാതകദൃശ്യങ്ങളുടെ വീഡിയോയിലൂടെ ദൃശ്യമാകുന്ന കാശീനാഥ് ചൗധരി എന്‍സിപി ജില്ലാ പഞ്ചായത്തംഗമാണ്. ഇയാള്‍ക്കൊപ്പം സിപിഎം നേതാക്കളായ വിഷ്ണു പത്ര, സുഭാഷ് ഭവര്‍,ധര്‍മ ഭവര്‍ എന്നീ പഞ്ചായത്തംഗങ്ങളും വളഞ്ഞിട്ടാക്രമിക്കുന്നവരിലുണ്ടെന്നും പ്രദേശവാസികള്‍ മൊഴി നല്‍കി
ഒരു മരണവീട്ടില്‍ പോയി തിരികെ പോരാനിരിക്കേയാണ് രണ്ടു ഹിന്ദു സന്യാസിമാരേയും അവരുടെ വാഹനം ഓടിച്ച ഡ്രൈവറേയും വളഞ്ഞിട്ട് കല്ലെറിഞ്ഞും അടിച്ചും പ്രാകൃതമായി വധിച്ചത്.
പ്രദേശത്തെ ക്രൈസ്തവമിഷണറി പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘമാണ് അക്രമം നടത്തിയത് എന്ന പ്രചരണം ശക്തിപ്പെടുകയാണ്. കുട്ടികളെ കടത്തുന്ന സംഘമാണ് ആസൂത്രിതമായി കൊലപാതകം നടത്തിയതെന്ന് പ്രദേശവാസികള്‍ വിവരം നല്‍കി. കമ്യൂണിസ്റ്റ് ഭീകര്‍ക്കും ജിഹാദി സംഘടനകള്‍ക്കും ശക്തമായ സ്വാധീനമുള്ള പാല്‍ഗര്‍ മേഖലയില്‍ കുട്ടികളെ കടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ ഹിന്ദുസന്യാസിമാര്‍ നടത്തിവന്ന ബോധവല്‍ക്കരണം അക്രമികളെ പ്രകോപിപ്പിച്ചിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു.















