ന്യൂയോര്‍ക്ക് : അമേരിക്കന്‍ ബഹിരാകാശ സേന ആക്രമണായുധമായ സാറ്റലൈറ് ജാമ്മര്‍ വികസിപ്പിച്ചു. ഇത് സൈന്യത്തിന് കൈമാറി.’കൗണ്ടര്‍ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ‘ എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്. കഴിഞ്ഞ മാസമാണ് യുഎസ് സൈന്യത്തിന് ഈ സാങ്കേതിക വിദ്യ സേന കൈമാറിയത്. ശത്രുക്കളുടെ ഉപഗ്രഹങ്ങളെ ഭൂമിയില്‍വെച്ച് തന്നെ പ്രവര്‍ത്തന രഹിതമാക്കാന്‍ ഈ സാങ്കേതിക വിദ്യക്ക് സാധിക്കും.
ഈ ആയുധങ്ങള്‍ അമേരിക്കന്‍ സൈന്യത്തിന് പുതിയതാണെങ്കിലും ഇവ ഇതിനകം മറ്റ് പലയിടത്തും വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് 2019 മുതല്‍ റഷ്യയുടെ സൈന്യത്തിന്റെ കൈവശം സമാനമായ ആയുധങ്ങള്‍ ഉണ്ടെന്ന് പോപ്പുലര്‍ മെക്കാനിക്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഉപഗ്രഹങ്ങളുടെ ആശയവിനിമയം തടയാനും താല്‍ക്കാലികമായി നിര്‍വ്വീര്യമാക്കാനും കഴിവുള്ള ഉപകരണമാണ് സാറ്റലൈറ്റ് ജാമ്മര്‍. ഭ്രമണ പഥത്തില്‍ കറങ്ങുന്ന സാറ്റലൈറ്റുകളെ നിമിഷ നേരം കൊണ്ട് ഉപയോഗശൂന്യമാക്കാന്‍ ഈ ജാമ്മറുകള്‍ക്കാവുമെന്നാണ് ബഹിരാകാശ സേന അവകാശപ്പെടുന്നത്. ഈ സാങ്കേതിക വിദ്യ എങ്ങനെ പ്രവര്‍ത്തിപ്പിക്കുന്നുവെന്ന കാര്യങ്ങളൊക്കെ രഹസ്യമാക്കിവെച്ചിരിക്കുകയാണ്.
മിസൈല്‍ തിരിച്ചറിയുന്ന ജാഗ്രത സംവിധാനങ്ങളെ തകരാറിലാക്കാന്‍ ഈ ജാമ്മറിനാകുമെന്നാണ് ആശങ്കയുളവാക്കുന്ന കാര്യം. ഇത്തരത്തില്‍ റഡാര്‍ സംവിധാനങ്ങളെ നിര്‍വ്വീര്യമാക്കി ഏതൊരു രാജ്യത്തും മിസ്സെല്‍ ആക്രമണം നടത്താന്‍ ജാമ്മര്‍ ഉപയോഗിച്ച് സാധിക്കും.














