'എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?'; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2026, 01:55 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ ആദരിക്കുന്ന ചടങ്ങിനിടെ വിദ്യാർത്ഥികളെ വേദിയിൽ പരസ്യമായി അപമാനിച്ച്  മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ  മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിജയോത്സവ പരിപാടിയിലായിരുന്നു സംഭവം.

ഹിന്ദിയിൽ എ പ്ലസ് നേടിയ ചില വിദ്യാർഥികളെ വേദിയിലേക്ക് വിളിച്ച ജലീൽ, മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ ആവശ്യപ്പെട്ടു. കുട്ടികൾ എഴുതുന്നതിനിടെ അക്ഷരത്തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടതോടെ, “എടോ, നിനക്ക് അഡ്രസ് എഴുതാൻ അറിയോ? അക്ഷരമറിയില്ലേ?” എന്ന് പൊതുവേദിയിൽ ചോദിച്ച് ശാസിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

വേദിയിലുണ്ടായിരുന്ന കുട്ടികളുടെ ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുട്ടികളെ പരസ്യമായി അപമാനിക്കുന്ന ജലീലിന്റെ പെരുമാറ്റം വിവാദമായിരിക്കുകയാണ്.

പരിപാടിക്കിടെ “സംസം എന്നാൽ എന്താണ് അർഥം?”, “പാത്തുമ്മയുടെ ആടിൽ എന്തിനെക്കുറിച്ചാണ് പറയുന്നത്?” തുടങ്ങിയ ചോദ്യങ്ങളും വിദ്യാർഥികളോട് അദ്ദേഹം ചോദിച്ചു. തെറ്റായ ഉത്തരം പറഞ്ഞ കുട്ടികളെ പരിഹസിക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അനുമോദന വേദിയെ പരീക്ഷാ വേദിയാക്കി മാറ്റുകയും വിദ്യാർഥികളെ പൊതുസമക്ഷം ശാസിക്കുകയും ചെയ്ത നടപടി സാമൂഹികമാധ്യമങ്ങളിൽ ശക്തമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കുട്ടികൾക്ക് എഴുതാൻ കഴിഞ്ഞില്ലെങ്കിൽ കഴിഞ്ഞ പത്ത് വർഷം ഭരിച്ച സർക്കാരിന്റെയും വിദ്യാഭ്യാസത്തിന്റെയും കുഴപ്പമാണ് എന്ന അഭിപ്രായമാണ് ഉയരുന്നത്.

Tags: k t jaleel
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies