ബെര്‍ലിന്‍: ജര്‍മ്മനിയുടെ ഔദ്യോഗിക ഫുട്‌ബോള്‍ ലീഗായ ബുന്ദേസ്ലീഗ കൊറോണ പ്രശ്‌നങ്ങള്‍ക്കിടയിലും ആരംഭിക്കാന്‍ തയ്യാറെടുക്കുന്നു. അടുത്ത മെയ്മാസം 9-ാം തീയതിയാണ് ആദ്യ മത്സരത്തിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ കൊറോണ പരിശോധന കൂടുതല്‍ ശക്തമായതിനാലും മരണ നിരക്ക് കുറഞ്ഞതുമാണ് ഫുട്‌ബോള്‍ കളങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചതെന്നാണ് ഫുട്‌ബോള്‍ ഫെഡറേഷന്റെ മറുപടി. ഇതിനിടെ ജര്‍മ്മന്‍ ഭരണകൂടം ആളുകള്‍ പൊതു സ്ഥലങ്ങളില്‍ ഒന്നിക്കുന്ന എല്ലാ പരിപാടി കളും ഒക്ടോബര്‍ 24ന് ശേഷം മതി എന്ന തീരുമാനത്തിലാണ്.
‘തങ്ങള്‍ ഏതായാലും മെയ് 9 ന് മത്സരം നടത്താന്‍ ഒരുങ്ങിക്കഴിഞ്ഞു. ഇനി മറ്റെന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ അതിന് ശേഷവും നടത്താനും തയ്യാറാണ്’ ലീഗിന്റെ ചീഫ് എക്‌സിക്യൂ ട്ടീവ് ക്രിസറ്റിയന്‍ സീഫെര്‍ട്ട് പറഞ്ഞു.
കാണികളില്ലാതെയുള്ള ഒരു മത്സരമല്ല ഉദ്ദേശിക്കുന്നത്. എന്നാല്‍ രാജ്യത്തിലെ പൊതു അവസ്ഥനോക്കി ഇല്ലാതെ നടത്താന്‍ അനുവാദം കിട്ടിയാലും ഒരുക്കമാണെന്നും സീഫെര്‍ വ്യക്തമാക്കി. കാണികളില്ലാതെ തന്നെ ഒരു മത്സരം സ്‌റ്റേഡിയത്തില്‍ നടക്കാന്‍ കുറഞ്ഞത് 300 പേരുടെ സഹായം വേണം. അതിനാല്‍ ഭരണകൂടത്തിന്റെ തീരുമാനം നിര്‍ണ്ണായകമാണ്.