ഇന്ന് അക്ഷയ തൃതിയ; ജുവലറികള്‍ തുറക്കാത്തതിനാല്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി വ്യാപാരികള്‍
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഇന്ന് അക്ഷയ തൃതിയ; ജുവലറികള്‍ തുറക്കാത്തതിനാല്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി വ്യാപാരികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2020, 08:07 am IST
Facebook
Twitter
WhatsAppTelegram

ഇന്ന് അക്ഷയ തൃതിയ. ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയ തൃതീയ. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയ തൃതീയയായി കണക്കാക്കുന്നത്. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തമമായ മാസമാണ് വൈശാഖം.

അക്ഷയതൃതീയ നാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് പുരാതനകാലം മുതല്‍ക്കേയുള്ള വിശ്വാസം. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ ഏറ്റവും ശുഭകരമായ ദിനമാണിത്. അക്ഷയ തൃതീയ ദിനത്തില്‍ എന്ത് തുടങ്ങിയാലും പത്ത് മടങ്ങ് ഗുണം ലഭിക്കുമെന്നാണ് വിശ്വാസം. അന്നേ ദിവസം ദാനധര്‍മ്മങ്ങള്‍ നടത്തുന്നതും പുണ്യമായി കരുതുന്നു.

മുഹൂര്‍ത്തം നോക്കാതെ ഏത് മംഗള കാര്യവും ചെയ്യാന്‍ പറ്റിയ ദിവസമാണ് അക്ഷയ തൃതീയ. അന്നേ ദിവസം വിവാഹം, ഗൃഹപ്രവേശം, മറ്റ് മംഗളകാര്യങ്ങള്‍ എല്ലാം നടത്താറുണ്ട്.

രാജ്യത്ത് ഏറ്റവുമധികം സ്വര്‍ണ വില്‍പ്പന നടക്കുന്ന ദിനമാണ് അക്ഷയതൃതീയ. കൊറോണ പ്രതിരോധത്തിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സ്വര്‍ണക്കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. എന്നാല്‍ കടകള്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ പകരം സംവിധാനം ഒരുക്കിയിരിക്കുകയാണ് വ്യാപാരികള്‍. ഓണ്‍ലൈനിലൂടെ സ്വര്‍ണം വാങ്ങാനുള്ള അവസരമാണ് ജ്വല്ലറികള്‍ ഒരുക്കിയിരിക്കുന്നത്.

വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയും ഫോണ്‍ വഴിയും ജ്വല്ലറികളുടെ വെബ്‌സൈറ്റ് വഴിയും ഓണ്‍ലൈന്‍ ബുക്കിംഗിന് സൗകര്യമുണ്ട്. ലോക്ക് ഡൗണിന് ശേഷം ജ്വല്ലറികള്‍ തുറക്കുമ്പോള്‍ ബുക്ക് ചെയ്ത സ്വര്‍ണം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ലോക്ക് ഡൗണും വിപണിയിലെ മാന്ദ്യവും കാരണം പ്രമുഖ വ്യാപാരികള്‍ സ്വര്‍ണം ഗ്രാമിന് 50 രൂപ വരെ കുറച്ചാണ് അക്ഷയ തൃതിയ ദിനത്തില്‍ വില്‍ക്കുന്നത്. ഗിഫ്റ്റ് വൗച്ചറുകളും ക്യാഷ് ബാക്ക് ഓഫറുകളും പലരും മുന്നോട്ട് വെയ്‌ക്കുന്നുണ്ട്. അക്ഷയ തൃതിയ ദിനത്തിലും സ്വര്‍ണ വില റെക്കോര്‍ഡ് ഉയരത്തിലാണ്.

Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies