ടോക്കിയോ: കൊറോണ ബാധയെതുടര്‍ന്ന് അടുത്തവര്‍ഷത്തേക്ക് മാറ്റിവച്ച ഒളിമ്പിക്‌സ് വീണ്ടും മുടങ്ങിയാല്‍ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ജപ്പാന്‍ ഒളിമ്പിക്‌സ് സംഘാടക സമിതി മേധാവി യോഷിറോ മോറി അഭിപ്രായപ്പെട്ടു. ജപ്പാനിലെ ഒരു ദേശീയ ദിന പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിരാശകലര്‍ന്ന മറുപടി നല്‍കിയത്.
കൊറോണ ഭീതിമൂലം കാനഡ്, ഓസ്‌ട്രേലിയ, ബ്രിട്ടണ്‍ എന്നിവര്‍ ഒളിമ്പിക്‌സില്‍ നിന്നും പിന്മാറിയിരുന്നു.ഭൂരിഭാഗം രാജ്യങ്ങളിലും ജപ്പാനിലും കൊറോണ ബാധ വര്‍ദ്ധിച്ചതോടെ ഒളിമ്പിക്‌സ് 2021ലേക്ക് മാറ്റി. എന്നാല്‍ അനുദിനം വൈറസ് ബാധ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നത് കടുത്ത ആശങ്കയുണ്ടാക്കുകയാണെന്നും യോഷിറോ അറിയിച്ചു. ഇനിയൊരു തീയതി മാറ്റം തീരുമാനിക്കേണ്ടിവന്നാല്‍ ഒളിമ്പിക്‌സ് തന്നെ ഉപേക്ഷിക്കേണ്ടിവരുമെന്നും യോഷിറോ വ്യക്തമാക്കി. അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി അടുത്തവര്‍ഷത്തേക്ക് മാറ്റിയെങ്കിലും ആ തീരുമാനവും മാറ്റേണ്ടിവന്നേക്കാമെന്ന സൂചന കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളുമായി പങ്കുവച്ചിരുന്നു.