മുംബൈ: പ്രവാസികളെ തിരികെ എത്തിക്കുന്നതില്‍ ഭാരതത്തിന്റെ സൈനികരാണ് എന്നും മികവ് കാണിച്ചവരെന്ന് മുന്‍ വ്യോമസേനാ ഉപമേധാവി എയര്‍വൈസ് മാര്‍ഷല്‍ മന്മോഹന് ബഹാദൂര്‍ പറഞ്ഞു. കൊറോണ ഭീതിയില്‍ ഗള്‍ഫ് മേഖലയില്‍ കുടുങ്ങിയവരെ നാട്ടിലെത്തി ക്കുന്നതില്‍ വ്യോമസേന എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായും അദ്ദേഹം സൂചിപ്പിച്ചു.
ഇന്ത്യന്‍ നാവിക സേനയുടെ ഐഎന്‍എസ് ജലാശ്വയും മറ്റ് രണ്ട് യുദ്ധക്കപ്പലുകളുമാണ് ഗള്‍ഫിലേക്ക് തിരിക്കുന്നത്. ഇതിനൊപ്പം വ്യോമസേനയുടെ സി-17, ഐല്‍-76, സി-130ജെ എന്നീ വിമാനങ്ങളാണ് പ്രവാസികളെ തിരികെ എത്തിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.
നിലവില്‍ സെന്റര്‍ ഫോര്‍ എയര്‍ പവര്‍ സ്റ്റഡീസിന്റെ ചുമതല വഹിക്കുകയാണ് ബഹാദൂര്‍.
ഗള്‍ഫിലെ പ്രതിസന്ധി ഒഴിവാക്കാന്‍ മുന്‍പ് യമനിലും ലിബിയയിലും കുവൈറ്റിലും സേവന മനുഷ്ഠിച്ച് പരിചയം തെളിയിച്ചവരാണ് ഇന്ത്യന്‍ വ്യോമസേനാ നിരയെന്നതില്‍ അഭിമാനിക്കു ന്നതായും ബഹാദൂര്‍ വ്യക്തമാക്കി.