ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടാൻ ജനുവരി 15; ഒരേ ദിവസം നീറ്റിലിറങ്ങുന്നത് മൂന്ന് കരുത്തൻമാർ; വാ​ഗ്ഷീറും സൂറത്തും നീലഗിരിയും എത്തുന്നു
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടാൻ ജനുവരി 15; ഒരേ ദിവസം നീറ്റിലിറങ്ങുന്നത് മൂന്ന് കരുത്തൻമാർ; വാ​ഗ്ഷീറും സൂറത്തും നീലഗിരിയും എത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 12:46 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: നാവികസേനയുടെ ചരിത്രത്തിൽ നാഴികക്കല്ലാകാൻ 2025 ജനുവരി 15. നാവികസേന മൂന്ന് മുൻനിര പോരാളികളെയാണ് അന്നേ ദിവസം കമ്മീഷൻ ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും നിശബ്ദവും ബഹുമുഖവുമായ ഡീസൽ- ഇലക്ട്രിക്ക് അന്തർവാഹിനിയായ വാ​ഗ്ഷീർ, അതിനൂനത മുങ്ങിക്കലവായ നീല​ഗിരി, സൂറത്ത് എന്നിവയാണ് നീറ്റിലിറങ്ങാൽ തയ്യാറെടുക്കുന്നത്. മും​ബൈ നേവൽ ഡോക്ക് യാർഡിലാണ് ഇവയുടെ കമ്മിഷനിം​ഗ്.

ഇന്ത്യയുടെ പ്രതിരോധ രംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രൊജക്ട് 75 എന്ന പേരിൽ അന്തർവാഹിനികൾ നിർമ്മിക്കാൻ തീരുമാനിച്ചത്. പ്രൊജക്ട് 75 ന്റെ ഭാഗമായി ഇന്ത്യ നിർമ്മിച്ച അന്തർവാഹിനികളിൽ ഏറ്റവും അവസാനത്തേത് ആണ് വാഗ്ഷീർ. 23,562 കോടിയാണ് നിർമ്മാണ ചെലവ്.

മുംബൈയിലെ കപ്പൽ നിർമ്മാണ ശാലയായ മസ്ഗാവ് ഡോക് ഷിപ്പ് ബിൽഡേഴ്‌സിൽ നിർമ്മിച്ച അന്തർവാഹിനിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു. ഫ്രഞ്ച് സ്ഥാപനമായ നേവൽ ഗ്രൂപ്പിൽ നിന്നും കൈമാറ്റം ചെയ്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കൽവാരി ക്ലാസ് (സ്കോർപീൻ) ഡീസൽ-ഇലക്ട്രിക് ആക്രമണ അന്തർവാഹിനികൾ നിർമ്മിച്ചിരിക്കുന്നത്. സമുദ്രാതിർത്തിയിൽ യുദ്ധങ്ങൾ, അന്തർവാഹിനികൾ തമ്മിലുള്ള യുദ്ധം, ദീർഘദൂര ആക്രമണങ്ങൾ, രഹസ്യാന്വേഷണം തുടങ്ങിയ ദൗത്യങ്ങൾ നിർവഹിക്കാൻ ഇവ സഹായിക്കും.

പ്രോജക്ട് 17 എയുടെ ഭാ​ഗമായാണ് സെൽത്ത് ഫ്രി​ഗേറ്റ് ക്ലാസിൽപ്പെട്ട യുദ്ധക്കപ്പലായ നീല​ഗിരി നിർമിച്ചത്. പ്രൊജക്റ്റ് 15 ബി ഡിസ്ട്രോയർ ക്ലാസിൽപ്പെട്ട് യുദ്ധക്കപ്പലാണ് സൂറത്ത്. എതിരാളികളുടെ കണ്ണിൽപ്പെടാതിരിക്കാൻ അത്യാധുനിക റഡാർ സ്യൂട്ടും ആൻ്റി മിസൈൽ സംവിധാനങ്ങളും ഉൾപ്പെടെ കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. ചേതക്, എഎൽഎച്ച്, സീ കിംഗ്, MH-60R ഹെലികോപ്റ്ററുകൾ എന്നിയവും കപ്പലിന്റെ ഭാ​ഗമാണ്.

Historic Milestone Ahead: Simultaneous Commissioning of Three Combatant Platforms

15 Jan 2025 is set to become a landmark day in India’s history as the #IndianNavy prepares to commission
three state-of-the-art combatants in a grand ceremony at Naval Dockyard, Mumbai.

-… pic.twitter.com/gkdnKYfsVZ

— SpokespersonNavy (@indiannavy) January 1, 2025

ആത്മനിര്‍ഭര ഭാരതം  എന്ന പദം ഏറ്റവും കൂടുതല്‍ രാജ്യം കേട്ടത് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി എറ്റവും കൂടുതല്‍ പ്രാവര്‍ത്തികമായതും ഈ രംഗത്താണ്. നീലഗിരി, സൂറത്ത്, വാഗ്ഷീർ എന്നിവയുടെ കമ്മീഷൻ തദ്ദേശീയ പ്രതിരോധ നിർമ്മാണത്തിലുള്ള ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയുടെ തെളിവാണ്

Tags: INS vagsheerINS SuratINS Nilagiri
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies