കൊച്ചി: കൊറോണ പോരാളികളെന്ന വിശേഷണത്തോടെ ആരോഗ്യപ്രവര്‍ത്തകരെ ആദരി ക്കുന്ന ചടങ്ങ് സേനകള്‍ പൂര്‍ത്തിയാക്കിയത് ദീപംതെളിച്ചും സംഗീതത്തിന്റെ അകമ്പടി യോടെയും. രാജ്യം മുഴുവന്‍ ഇന്നലെ രാവിലെ മുതല്‍ നടന്ന വിവിധ ചടങ്ങുകളുടെ സമാപനമാണ് രാത്രിയില്‍ കപ്പലുകളുടെ അകമ്പടിയോടെ നാവിക സേനയും തീരദേശ രക്ഷാസേനയും നടത്തിയത്. ഇന്ത്യയിലെ സുപ്രധാന നാവിക കേന്ദ്രങ്ങളായ ഗുജറാത്ത്, വിശാഖപട്ടണം, പോര്‍ട്ട്ബ്ലെയര്‍, മുംബൈ, കാര്‍വാര്‍, ചെന്നൈ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെല്ലാം കടലിലെ സംരക്ഷണ ചുമതലയുള്ള സേനകളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കിക്കൊണ്ടുള്ള ആദര ചടങ്ങിന് ദീപശോഭ പകര്‍ന്നത്. അതാത് തുറമുഖങ്ങളില്‍ നിര്‍ത്തിയിട്ട കപ്പലുകള്‍ നഗരാതിര്ത്തികളിലേക്ക് കൊണ്ടു വന്നാണ് വൈകിട്ട് 6.30 മുതല്‍ സംഗീത നിശ ആരംഭിച്ചത്.
നാവികസേനയുടേയും മറ്റ് വിവിധ സേനകളുടേയും സംയുക്ത ബാന്റുകള്‍ ദേശഭക്തിഗാനങ്ങളും പ്രസിദ്ധമായ സൈനിക ഗാനങ്ങളും ആലപിച്ചു. സന്ധ്യയായതോടെ കപ്പലുകളിലെ മുഴുവന്‍ ലൈറ്റുകളുമിട്ട് സൈറന്‍ മുഴക്കി. തുടര്‍ന്ന് പ്രത്യേകമായ അലങ്കാര ദീപങ്ങളും കപ്പലുകളില്‍ തെളിയിച്ചതോടെ ജലപ്പരപ്പില്‍ ഒഴുകുന്ന ദീപഗോപുര ങ്ങളെന്നപോലെ കപ്പലുകള്‍ പ്രകാശമാനമായി. കരിമരുന്ന് പ്രയോഗവും സിഗ്നല്‍ ലൈറ്റുകളുടെ പ്രയോഗങ്ങളും അന്തരീക്ഷത്തെ പ്രകാശമാനമാക്കി. എല്ലാ തുറമുഖ ങ്ങളിലുമായി യുദ്ധകപ്പലുകളും നിരീക്ഷണക്കപ്പലുകളുമടക്കം 50 ലേറെ ജലയാനങ്ങളാണ് രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചത്.