ചണ്ഡീഗഢ്: ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്ന രണ്ടു പേരെ പഞ്ചാബില്‍ അറസ്റ്റ് ചെയ്തു. ഭീകരന്മാര്ക്ക് വേണ്ടി സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ രണ്ടു പേരെയാണ് പടികൂടിയത്. രഞ്ജിത് റാണാ ചീറ്റ, സഹോദരന് ഗഗന് ദീപ് ഭോലാ എന്നിവരെയാണ് ഭീകരവിരുദ്ധ സേന പിടികൂടിയതെന്ന് പഞ്ചാബ് ഡിജിപി ദിന്‍കര്‍ ഗുപ്ത പറഞ്ഞു.
ഹിസ്ബുള്‍ ഭീകരന്മാര്ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തുന്നതിനിടെയാണ് മയക്കുമരുന്ന് സംഘം വലയിലായത്. പഞ്ചാബിലെ സിര്‍സ കേന്ദ്രീകരിച്ചാണ് ഇന്ത്യയിലെ തന്നെ വലിയ മയക്കുമരുന്നു സംഘം പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. അട്ടാരി പാക് അതിര്‍ത്തിയില്‍ നിന്നും 532 കിലോ ഹെറോയിന്‍ കടത്തുന്നതിനിടെ മയക്കുമരുന്ന് സംഘം പോലീസിന്റെ തന്ത്രത്തില്‍ കുരുങ്ങുകയായിരന്നു. സിര്സക്കടുത്തുള്ള ബേഗു ഗ്രാമത്തില്‍ വച്ചാണ് രണ്ടു പേരെയും പിടികൂടിയത്. ഉപ്പുകൊണ്ടുവരുന്ന വാഹനങ്ങളില്‍ സമര്‍ത്ഥമായി ഒളിപ്പിച്ച് പാകിസ്താനില്‍ നിന്നും ഇവര്‍ നിരവധിതവണ മയക്കുമരുന്ന് കടത്തിയിരുന്നുവെന്നും പോലീസ് അറിയിച്ചു.