കൊച്ചി : വന്ദേഭാരത് മിഷന്റെ ഭാഗമായി അബുദാബിയില്‍ നിന്നും പ്രവസികളുമായി വിമാനം നെടുമ്പാശ്ശേരിയില്‍ എത്തി. രാത്രി 8. 39 ഓടെയാണ് വിമാനം വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. 175 യാത്രക്കാരാണ് വിമാനത്തില്‍ ഉള്ളത്. ഇവരുടെ കൊറോണ പരിശോധന പുരോഗമിക്കുകയാണ്.
തൃശ്ശൂര്‍, എറണാകുളം, ജില്ലകളിലുള്ള യാത്രക്കാരാണ് വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തിയിരിക്കുന്നത്. യാത്രക്കാരില്‍ രണ്ട് കൈക്കുഞ്ഞുങ്ങളും ഉണ്ട്. കൊറോണ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച അഞ്ച് പേരെ അബുദാബി വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചിട്ടുണ്ട്. ബാക്കിയുള്ളവരാണ് വിമാനത്താവളത്തില്‍ എത്തിയിട്ടുള്ളത്.
നാളെ ദമാം, ക്വാലാലംപൂര്‍ എന്നിവിടങ്ങളില്‍ നിന്നും വിമാനങ്ങള്‍ കൊച്ചിയില്‍ എത്തും. സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്ന പ്രവാസികള്‍ നേരിട്ട് ആശുപത്രികളിലേക്ക് പോകരുതെന്നും ചികിത്സ ആവശ്യമുള്ളവര്‍ കണ്ട്രോള് റൂമുമായി ബന്ധപ്പെടണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്്.