ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന ഭീഷണി സന്ദേശം പോലീസിന് ലഭിച്ചു. പോലീസിന്റെ വാട്സ് ആപ്പിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. യോഗി ആദിത്യനാഥിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുമെന്ന ഭീഷണി സന്ദേശമാണ് ലഭിച്ചതെന്നും പോലീസ് അറിയിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ മുസ്ലീം വിരുദ്ധത ക്കെതിരെ ശക്തമായ ആക്രമണം നടത്തുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. അന്വേഷണം ആരംഭിച്ചതായി ഉത്തര്‍ പ്രദേശ് പോലീസ് പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 505(1)(ബി) വകുപ്പു പ്രകാരമാണ് കേസ്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയതായി പോലീസ് അറിയിച്ചു. സമൂഹത്തില്‍ ഭീതിയുണ്ടാക്കുക, ഭരണകൂടത്തിനെതിരെ ഭീഷണി ഉയര്‍ത്തുക എന്നിവയ്ക്ക് പുറമേ കൊലപാതക ഭീഷണി മുഴക്കലിനും കേസെടുത്തിട്ടുണ്ട്.
ലഖ്നൗവിലെ ഗോമതി നഗര്‍ പോലീസ് സ്റ്റേഷനാണ് സ്വയമേവ പരാതി എടുത്തിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗവും ഭീകരവിരുദ്ധ സേനയുടെ അന്വേഷണവും നടക്കുന്നതായും പോലീസ് അറിയിച്ചു.