24 ബിഎസ്എഫ് ജവാന്‍മാര്‍ക്കു കൂടി കൊറോണ; മഹാരാഷ്‌ട്രയില്‍ വൈറസ് ബാധിച്ച പോലീസുകാരുടെ എണ്ണം 1700 ലേക്ക്

Published by
Janam Web Desk

ന്യൂഡല്‍ഹി: 24 ബിഎസ്എഫ് ജവാന്‍മാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ബിഎസ്എഫില്‍ വെെറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 108 ആയി ഉയര്‍ന്നെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു.

24 മണിക്കൂറിനിടെ മറ്റൊരു അര്‍ദ്ധ സൈനിക വിഭാഗമായ ഐടിബിപിയിലെ ഒരു ജവാന് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സൈനിക വിഭാഗത്തില്‍ വൈറസ് ബാധിച്ചവര്‍ 105 ആയി ഉയര്‍ന്നെന്ന് ഐടിബിപി വ്യക്തമാക്കി.

അതേസമയം മഹാരാഷ്‌ട്രയില്‍ കൊറോണ സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം വര്‍ദ്ധിച്ചു. 48 മണിക്കൂറിനിടെ 278 പോലീസുകാര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്‌ട്രയില്‍ കൊറോണ സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം 1700 ലേക്ക് അടുത്തു.1666 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്.16 പോലീസുകാര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ച് ജീവന്‍ നഷ്ടമായതെന്നും മഹാരാഷ്‌ട്ര പോലീസ് വ്യക്തമാക്കി.

Share
Leave a Comment