ന്യൂഡല്‍ഹി: കൊറോണ പ്രതിസന്ധികള്‍ക്കിടയിലും റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സ് കൈമാറുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യന്‍ വ്യോമസേനയിലേക്ക് പുതുതായി കൂട്ടിച്ചേര്‍ക്കുന്ന റാഫേല്‍ വിമാനങ്ങള്‍ ജൂലൈ മാസം ഇന്ത്യയിലേക്ക് എത്തുമെന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചു.
ഫ്രാന്‍സ് റാഫേല്‍ വിമാനങ്ങളുടെ കൈമാറ്റ സമയം തീരുമാനിച്ചിരുന്നത് ഈ മാസമാണ്. കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഇന്ത്യന്‍ വ്യോമസേനക്ക് കരുത്തു പകരാനായി അവ അടുത്തമാസം കൈമാറ്റം ചെയ്യപ്പെടും.’ പ്രതിരോധ മന്ത്രി തന്റെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഫ്രാന്‍സ് വിമാന കൈമാറ്റം നിശ്ചയിച്ചിട്ടുള്ളത് ജൂലൈ മാസത്തേക്കാണ്. ധാരണ പ്രകാരം ആദ്യ ഘട്ടമെന്ന നിലയില്‍ നാല് വിമാനങ്ങളാണ് എത്തിക്കുക. മെയ് മാസം എന്ന സമയ പരിധി കൊറോണ കാരണം രണ്ടു മാസം വൈകിയിരിക്കുകയാണ്. ഫ്രാന്‍സിലെ ഡസോള്‍ട്ട് ഏവിയേഷനാണ് റാഫേല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നത്. ആകെ 36 വിമാനങ്ങളാണ് ഇന്ത്യ വാങ്ങാന്‍ ധാരണയായത്. 56,000 കോടി രൂപയുടെ പ്രതിരോധകരാറാണ് റാഫേലിനായി ഉപ്പിട്ടത്. 2016 സെപ്തംബറിലാണ് കരാര്‍ ഒപ്പിട്ടത്. ആദ്യ ഘട്ടത്തിലെ 18 വിമാനങ്ങള്‍ ഫെബ്രുവരി 2021ലാണ് കൈമാറുക. ബാക്കി വിമാനങ്ങള്‍ 2022 ഏപ്രില്‍-മെയ് മാസത്തോ ടെയും ഇന്ത്യക്ക് നല്‍കും. 2019 ഒക്ടോബര്‍8 ന് ദസ്സറ ആഘോഷത്തിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആദ്യ റാഫേല്‍ വിമാനം ഏറ്റുവാങ്ങിയിരുന്നു.