ഭുബനേശ്വര്‍: കിഴക്കന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ഒഡീഷയിലെ നാശനഷ്ടങ്ങളുടെ കണക്ക് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചു. ആകെ 20,000 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാനുള്ള കണക്കിന്റെ ഭാഗമായാണ് നഷ്ടം കണക്കാക്കിയത്. ഒഡീഷയും പശ്ചിമബംഗാളും സന്ദര്‍ശിച്ച സംഘത്തിന് മുമ്പാകെയാണ് കണക്കുകള്‍ അവതരിപ്പിച്ചത്. ഏഴംഗ സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഒരാഴ്ചക്കുള്ളില്‍ സന്ദര്‍ശനം നടത്തിയത്.
കേന്ദ്രസംഘം ഒഡീഷ സംസ്ഥാന സര്‍ക്കാര്‍ അവലംബിച്ച രക്ഷാ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുംമുമ്പേതന്നെ പരമാവധി ജനങ്ങളെ മാറ്റിപാര്‍പ്പി ക്കുക, വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുക എന്നീ നടപടികള്‍ സ്വീകരിച്ചതായും കേന്ദ്രസംഘം നിരീക്ഷിച്ചു. ഒഡീഷയുടെ ചീഫ് സെക്രട്ടറി അസിത് ത്രിപാഠിയും മറ്റ് സംസ്ഥാന സര്‍ക്കാറിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചിരുന്നു.
ജില്ലകളിലുണ്ടായ നാശനഷ്ടങ്ങളില്‍ അറ്റകുറ്റപ്പണികള്‍പോലും നടത്താനാകാത്ത വിധം തകര്‍ന്ന കെട്ടിടങ്ങള്‍, റോഡുകള്‍, വീടുകള്‍ എന്നിവയുടെ കണക്ക് പ്രത്യേകം അവതരി പ്പിച്ചിരുന്നു. ഇവക്കൊപ്പം സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ താറുമാറായ വൈദ്യുത ബന്ധം പുന: സ്ഥാപിക്കാനുമാണ് തുക ആവശ്യപ്പെട്ടിരിക്കുന്നത്. നിരന്തരം പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന മേഖലകളില്‍ വൈദ്യുതിക്കായുള്ള കേബിള്‍ സംവിധാനം ഭൂമിക്കടിയിലൂടെ ആക്കുന്ന പ്രവര്‍ത്തനത്തിന് കേന്ദ്ര സഹായം വേണമെന്ന ആവശ്യം ഒഡീഷ ചീഫ് സെക്രട്ടറി ഉന്നയിച്ചു.