കൊല്‍ക്കത്ത: സംസ്ഥാനത്തെ പോലീസ് സേനയെ പാര്‍ട്ടി പ്രവര്‍ത്തകരെന്ന നിലയിലാണ് മമതാ ബാനര്‍ജി ഉപയോഗിക്കുന്നതെന്ന് സംസ്ഥാന ഗവര്‍ണര്‍. സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറാക്കുന്ന പോലീസ് സേനയെ പാര്‍ട്ടി പ്രവര്‍ത്തകെന്ന പോലെയാണ് മുഖ്യന്ത്രി മമത കൈകാര്യം ചെയ്യുന്നതെന്ന രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ നടത്തിയത്. ട്വിറ്ററിലൂടെയാണ് ഗവര്‍ണര്‍ തന്റെ വിമര്‍ശനം പരസ്യമായി ഉന്നയിച്ചത്.
സംസ്ഥാനത്ത് നിയമലംഘനങ്ങള്‍ നടക്കുമ്പോഴും പോലീസ് നോക്കുകുത്തിയാണ്. നിസ്സാര കാര്യങ്ങളിലെല്ലാം പോലീസിനെ നിയന്ത്രിക്കുന്ന നിലപാടാണ് മമത എടുക്കുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ പോലീസ് അമ്പേ പരാജയമാണ്. സംസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം ഭീതിജനകമാണെന്നും ധന്‍കര്‍ പറഞ്ഞു.
അമിത് ഷായുടെ ഡിജിറ്റല്‍ റാലി സംപ്രേഷണം ചെയ്യാതിരിക്കാന്‍ വൈദ്യുതി ബന്ധം പ്രധാന ജില്ലകളില്‍ ഇല്ലാതാക്കിയത് പോലീസിനെ ഉപയോഗിച്ചാണെന്ന പരാതി വ്യാപകമാണ്. മമതയുടെ നടപടിക്കെതിരെ ബി.ജെ.പി രംഗത്തുവന്നതിന് തൊട്ടുപുറകേയാണ് ഗവര്‍ണറുടെ പ്രസ്താവന. ബി.ജെ.പി എം.പി സൗമിത്ര ഖാനാണ് ഗവര്‍ണര്‍ക്ക് കത്തിലൂടെ പരാതി നല്‍കിയത്. റാലിയുടെ മുന്നൊരുക്കത്തിനിടെ ബിജെപി എം.എല്‍.എമാരായ സബ്യസാചി ദത്തയും ദുലാര്‍ ബാറും ക്രൂരമായി ആക്രമിക്കപ്പെട്ടതും ബി.ജെ.പി ഗവര്‍ണറുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. കഴിഞ്ഞമാസം തെലേനിപ്പാറ ഹിന്ദുഭൂരിപക്ഷമേഖലയില്‍ ഇസ്ലാമിക ഭീകരന്മാര്‍ കലാപം അഴിച്ചുവിട്ടിരുന്നു. പ്രദേശത്തേക്ക് പോകാതെ പോലീസ് സേന തൊട്ടടുത്ത പട്ടണത്തില്‍ നില്‍ക്കുന്ന ദൃശ്യം പ്രശസ്ത പത്രപ്രവര്‍ത്തകനും രാജ്യസഭാംഗവുമായ സ്വപന്‍ദാസ് ഗുപ്ത പുറത്തുവിട്ടിരുന്നു.