ഇടുക്കി: അധനികൃതമായി സര്‍ക്കാര്‍ ഭൂമി കൈയ്യേറാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. നാല് ഉദ്യോഗസ്ഥരെയാണ് ഇടുക്കി ജില്ലാ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തത്. അതേസമയം ഇതേ സംഭവത്തില്‍ നേരത്തെ ഒരു ഡെപ്യൂട്ടി തഹസില്‍ദാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
കണ്ണന് ദേവന് വില്ലേജിലെ സെക്ടറല്‍ ഓഫീസര്‍, വില്ലേജ് ഫില്‍ഡ് അസിസ്റ്റന്റ് കുമാരമംഗലം വില്ലേജം ഓഫീസര്‍ കലക്ട്രോറ്റിലെ അറ്റന്‍ഡര്‍ എന്നിവരാണ് സസ്പെന്‍ഷനിലായത്.
റവന്യൂ ഭൂമി കൈയ്യേറി സര്‍ക്കാരിന്റെ ഭവനപദ്ധതിയായ ലൈഫ്മിഷന് വഴി വീട് വച്ചു കൊടുക്കാനും ഉദ്യോഗസ്ഥന് ഒത്താശ ചെയ്തതായി കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.