കൊച്ചി: കേരള ഹോക്കിയിലെ മുതിര്‍ന്ന പരിശീലകന് ശ്രീധര്‍ ഷേണായ് അന്തരിച്ചു. 72 വയസ്സായിരുന്നു. എറണാകുളത്തായിരുന്നു അന്ത്യം. സംസ്ക്കാരം പുല്ലേപ്പടി ഗൗഡസാരസ്വത ശ്മശാനത്തില്‍ നടന്നു. ഹോക്കി കായികരംഗത്ത് കേരളത്തിന് സ്ഥാനം നേടിക്കൊടുത്ത മികച്ച താരങ്ങളിലൊരാളായിരുന്നു.
ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ ശ്രീജേഷ്, ഒളിമ്പ്യന്‍ ദിനേശ് നായിക് എന്നിവരടക്കമുള്ളവരുടെ ഗുരു എന്ന നിലയില്‍ ശ്രീധര്‍ ഷേണായ് പ്രസിദ്ധനാണ്. കേരള സ്പോര്‍ട്ട്സ് കൗണ്‍സിലിലെ ഹോക്കിയുടെ ഔദ്യോഗിക പരിശീലകനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച വ്യക്തിയാണ് ശ്രീധര്‍ ഷേണായ്.
പ്രായമേറിയിട്ടും ആര്.എസ് സ്ക്കൂള് ഓഫ് ഹോക്കി എന്ന സ്ഥാപനത്തിലൂടെ കുട്ടികള്‍ക്കായി ഹോക്കി പരിശീലനം നല്കുന്നതില് സജീവമായിരുന്നു.