വീണ്ടും നിരാശപ്പെടുത്തി ബാറ്റർമാർ; പന്തിന് അർദ്ധ സെഞ്ച്വറി; സിഡ്‌നിയിൽ ഇന്ത്യ പൊരുതുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വീണ്ടും നിരാശപ്പെടുത്തി ബാറ്റർമാർ; പന്തിന് അർദ്ധ സെഞ്ച്വറി; സിഡ്‌നിയിൽ ഇന്ത്യ പൊരുതുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2025, 04:51 pm IST
Facebook
Twitter
WhatsAppTelegram

സിഡ്നി: സിഡ്നി ടെസ്റ്റിന്റെ രണ്ടാം ദിനം ഋഷഭ് പന്തിന്റെ ആക്രമണാത്മക ഇന്നിംഗ്സിന്റെ ബലത്തിൽ തകർച്ചയുടെ വക്കിൽ നിന്ന് കരകയറി ഇന്ത്യ. എന്നാൽ അഞ്ചാം ടെസ്റ്റിലും ആതിഥേയരായ ഓസ്‌ട്രേലിയയ്‌ക്കാണ് മുൻതൂക്കം. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 33 പന്തിൽ 61 റൺസ് നേടിയ പന്തിന്റെ ബാറ്റിംഗ് മികവിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 141 എന്ന നിലയിലാണ് . നിലവിൽ 145 റൺസിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്.

അതേസമയം രണ്ടാം ദിനം 9-1 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഓസീസിനെ ഇന്ത്യ 181 ന് പുറത്താക്കിയിരുന്നു. ഇന്ത്യക്കായി പേസർ പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റുകൾ വീതം വീഴ്‌ത്തിയപ്പോൾ നിതീഷ് റെഡ്ഡിയും ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയും 2 വീതം വിക്കറ്റുകൾ നേടി. അതേസമയം മത്സരത്തിനിടെ പരിക്ക് പറ്റി പുറത്തുപോയ ക്യാപ്റ്റൻ ബുമ്ര മൂന്നാം ദിനം തിരികെയെത്തുമോയെന്ന കാത്തിരിപ്പിലാണ് ആരാധകർ.

ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ടോപ് ഓർഡർ പതിവുപോലെ നിലയുറപ്പിക്കാൻ ബുദ്ധിമുട്ടി. 42 റൺസിന് 4 വിക്കറ്റെടുത്ത സ്കോട്ട് ബോളണ്ടാണ് ഓസീസ് ബൗളിങ്ങിന് മൂർച്ച കൂട്ടിയത്. 20 പന്തുകളിൽ 13 റൺസെടുത്ത കെ എൽ രാഹുലായിരുന്നു ബോളണ്ടിന്റെ ആദ്യ ഇര. സ്റ്റാർക്കിന്റെ പന്തുകൾ തുടരെ ബൗണ്ടറി കടത്തി തുടങ്ങിയ ജയ്‌സ്വാളിനെയും ബോളണ്ട് മടക്കി. 35 പന്തിൽ 22 റൺസ് നേടിയാണ് യുവ താരം മടങ്ങിയത്. കോലി ഒരിക്കൽ കൂടി നിരാശപ്പെടുത്തി. പരമ്പരയിൽ തുടർച്ചയായ എട്ടാം തവണയും ഓഫ് സ്റ്റംപ് ലൈനിന് പുറത്ത് കോലിക്ക് വിക്കറ്റ് നഷ്ടമായി. ബോളണ്ടിന്റെ പന്തിലാണ് കോലിയും പുറത്തായത്.

മുൻനിര വിക്കറ്റുകൾ അതിവേഗം വീണതോടെ ഇന്ത്യ വീണ്ടുമൊരു തകർച്ചയെ അഭിമുഖീകരിച്ചു. എന്നാൽ ഗില്ലിനുപിന്നാലെ ക്രീസിലെത്തിയ ഋഷഭ് പന്ത് തന്റെ തനത് ശൈലിയിൽ ഓസീസ് ബൗളർമാരെ ആക്രമിച്ച് കളിച്ചു. കഴിഞ്ഞ ടെസ്റ്റുകളിൽ മോശം ഷോട്ട് തെരഞ്ഞെടുപ്പുകളുടെ പേരിൽ പഴികേട്ട താരം ഇത്തവണ 6 ഫോറും 4 സിക്സുമടങ്ങുന്ന അർദ്ധ സെഞ്ച്വറി പ്രകടനത്തോടെ വിമർശകരുടെ വായടപ്പിച്ചു.

 

Tags: 5th TestaustraliaSYDNEYRishabh PantJasprit BumrahBorder gavaskar trophyIndia
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies