ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്‍രെ രണ്ടാം ഘട്ടയോഗം അമിത്ഷാ യുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടത്തി. ഡല്‍ഹി സര്‍ക്കാറിനെതിരെ വ്യാപകമായ പരാതികള്‍ വന്നതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് കൊറോണ പ്രതിരോധ പ്രവര്‍ത്തനം ഏറ്റെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധനുമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. റെയില്‍വേയുടെ സഹായത്താല്‍ ചലിക്കുന്ന ആശുപത്രികളും കോച്ചുകളെ ക്വാറന്റൈന് വാര്ഡുകളാക്കിയും കേന്ദ്രസര്‍ക്കാര്‍ അതിവേഗമാണ് പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്.
എല്ലാ രാഷ്ട്രീയ കക്ഷികളുടേയും സേവനം അമിത്ഷാ ഡല്‍ഹിയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പൊതു ജനങ്ങളില്‍ കൊറോണയെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനാണ് ആഹ്വാനം ചെയ്തത്. ബി.ജെ.പിയെക്കൂടാതെ ആം ആദ്മിപാര്‍ട്ടി, കോണ്‍ഗ്രസ്സ്, ബഹുജന്‍ സമാജ്വാദി പാര്‍ട്ടി എന്നിവരുടെ നേതാക്കള്‍ അമിത്ഷാക്കൊപ്പം യോഗത്തില്‍ പങ്കെടുത്തു.
ആശുപത്രികളുടെ സേവനം, ആരോഗ്യപ്രവര്‍ത്തകുടെ ശമ്പള പ്രശ്നം, പോലിസു ദ്യോഗസ്ഥര്‍ക്ക് വ്യാപകമായി കൊറോണ ബാധിച്ച സംഭവം, ലോക്ഡൗണ്‍ നിയന്ത്രിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍, വിവിധ ഭാഷാ തൊഴിലാളികളുടെ പുനരധിവാസ പ്രശ്നങ്ങള്‍ എന്നിങ്ങനെ നിരന്തരം പരാതികള്‍ പ്രവഹിച്ചതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത്. ഇന്നലെ സുപ്രീംകോടതി ഡല്‍ഹി സര്‍ക്കാറിനെതിരെ ശക്തമായ നടപടി എടുക്കണമെന്നും കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.