കൊല്ലം: ഉത്ര വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സൂരജ്. സങ്കല്‍പ്പത്തിലെ ഭാര്യയാകാന്‍ കഴിയാത്തതിനാലാണ് ഉത്രയെ സൂരജ് കൊലപ്പെടുത്തിയതെന്ന് സൂരജ് കുറ്റസമ്മതം നടത്തി. വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത് കേസില്‍ തെളിവെടുപ്പിന് എത്തിയപ്പോഴാണ് സൂരജിന്റെ വെളിപ്പെടുത്തല്‍.
ആദ്യ വധശ്രമത്തില്‍ മനസ്താപം ഉണ്ടായെന്നും സൂരജ് പറഞ്ഞു. മെയ് 4, 5 തീയതികളില്‍ കുഞ്ഞിന്റെ കാര്യത്തെ ചൊല്ലി ഉത്ര വഴക്കിട്ടിരുന്നു. ഇതാണ് പെട്ടെന്ന് പ്രകോപനം ഉണ്ടാക്കിയതെന്നും മൂര്‍ഖന്‍ പാമ്പിനെ ഉപേയാഗിച്ച് കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നും സൂരജ് മൊഴി നല്കി. അതേസമയം ഉത്ര വധക്കേസില്‍ വിദഗ്ധ സമിതിയുടെ പരിശോധന പൂര്‍ത്തിയായി. ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. വിദഗ്ധ സമിതി അടുത്ത ദിവസം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കൊല്ലം റൂറല്‍ എസ്പിയ്ക്ക് കൈമാറും.
അഞ്ചടി നീളമുള്ള മൂര്‍ഖന്‍ ജനാല വഴി മുറിക്കകത്തേക്ക് കയറില്ലെന്നാണ് വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നത്. സൂരജിന്റെ വീട്ടിലെ രണ്ടാം നിലയില്‍ അണലി സ്വയം എത്തില്ലെന്നാണ് വിദഗ്ധ സമിതി വിലയിരുത്തുന്നത്.