ഹോങ്കോംഗ്: ഡ്രഗണ്‍ വള്ളംകളി കാണനെത്തിയവരെ ഹോങ്കോംഗില്‍ ആക്രമിച്ച് ചൈനയുടെ പോലീസിന്റെ പ്രകോപനം. എല്ലാവര്‍ഷവും വിപുലമായി നടക്കുന്ന ഡ്രഗണ്‍ ഫെസ്റ്റിവലാണ് ചൈനയുടെ നിര്‍ദ്ദേശപ്രകാരം ഹോങ്കോംഗ് പോലീസ് അലങ്കോലമാക്കിയത്. കാണികള്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറിയ പോലീസ് ചൈനാ വിരുദ്ധ പ്രക്ഷോഭകാരികളെ തിരഞ്ഞുപടിച്ച് ആക്രമിക്കുകയായിരുന്നു. നൂറകണക്കിന് പ്രക്ഷഭകാരികളെ അറസ്റ്റ് ചെയ്തതായാണ് അന്താരാഷ്‌ട്രമാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ഡ്രാഗണ്‍ ഫെസ്റ്റിവലിനായി ഒത്തുകൂടിയവര്‍ക്കിടയില്‍ നിന്നുകൊണ്ട് ചൈനയുടെ നടപടികള്‍ക്കെതിരെ പ്രക്ഷോഭകാരികള്‍ ലഘുലേഖാ വിതരണവും പ്രസംഗവും നടത്തിയതാണ് പോലീസിനെ വെറിളിപിടിപ്പിച്ചത്. ചൈനയുടെ ദേശീയ സുരക്ഷാ നിയമം ഹോങ്കോംഗില്‍ നടപ്പാരക്കാനൊരുങ്ങുന്ന പീപ്പീള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ ഒരു വര്‍ഷമായി അടിച്ചമര്‍ത്തല്‍ നയമാണ് സ്വീകരിച്ചിരിക്കുന്നത്.
ഇതിനിടെ മുന്നേ അറസ്റ്റ് ചെയ്ത പ്രക്ഷോഭകാരികളെ ലൈംഗികമായി പോലീസ് പീഡിപ്പിച്ചുവെന്ന വാര്‍ത്ത പൊതുവില്‍ പോലീസിനെതിരെ ജനരോഷം ഉണ്ടാക്കിയിരി ക്കുകയാണ്. എന്നാല്‍ അത്തരം യാതൊരു തെറ്റു തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന ക്ഷമാപണവുമായി പോലീസും രംഗത്തുണ്ട്. ചൈന ദേശീയ സുരക്ഷാ നിയമം നടപ്പാക്കിയാലും നിലവിലെ ഹോങ്കോംഗ് പൗരന്മാരുടെ നിത്യജീവിതത്തേയോ തൊഴിലിനേയോ അന്താരാഷ്‌ട്രബന്ധങ്ങളേയോ യാതൊരു തരത്തിലും ബാധിക്കില്ലെന്നും ഹോങ്കോംഗ് നഗരസഭാ മേയര്‍ വീണ്ടും ഉറപ്പുനല്‍കുകയാണ്.















