റൂര്‍ക്കെല: ഒഡീഷയിലെ വനമേഖലകളില്‍ ആനവേട്ട നടത്തുന്നവര്‍ പിടിയില്‍. റൂര്‍ക്കേല വനമേഖലയിലെ ഉദ്യോഗസ്ഥരാണ് വേട്ട സംഘത്തെ പിടികൂടിയത്. വനപ്രദേളമായ സാനാ ദാലാകുദാറില് ആനയെ കൊന്ന് കൊമ്പെടുത്തിരുന്ന സംഘമാണ് പിടിയിലായത്. കഴിഞ്ഞ ജൂണ്‍ 12-ാം തീയതി നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് നടന്നത്.
ഗ്രാമീണരായവരെ ഉപയോഗിച്ചാണ് വേട്ട നടത്തുന്നതെങ്കിലും പിന്നിലുള്ള സംഘത്തെ പിടികൂടാനായിട്ടില്ലെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. പീതാമഹാല് എന്ന ഗ്രാമത്തിലുള്ളവരെയാണ് ഉപകരണങ്ങളും കൊമ്പുകളും സഹിതം പടികൂടിയത്. സ്ഥിരം വേട്ടയ്ക്ക പോകുന്ന ആളുകളാണിവരെന്നും ആനവേട്ട പതിവാക്കിയവാരണെന്നും പോലീസ് പറഞ്ഞു.
ആനകള്‍ക്ക് പുറമേ മറ്റ് വന്യജീവികളേയും കൊല്ലുന്ന സംഘമാണിത്. സംസ്ഥാനത്തിന് പുറത്തേയ്ക്ക് വന്യജിവികളുടെ മാംസവും തോലും കടത്തുന്ന സംഘവുമായി ഇവര്‍ക്ക് ബന്ധമുള്ളതായും പോലീസ് പറഞ്ഞു.