ശ്രീനഗര്‍ : ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രകോപനങ്ങളുമായി ചൈന. ഗാല്‍വന്‍ താഴ്വരക്ക് പിന്നാലെ പാംഗോംഗ് നദിയ്ക്ക് സമീപമുള്ള ഫിംഗര്‍ഫോറിലും ചൈന സൈനിക വിന്യാസം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇതിനോടകം തന്നെ ഫിംഗര്‍ ഫോറിന്റെ തന്ത്ര പ്രധാനമായ പ്രദേശങ്ങള്‍ ചൈനീസ് സൈന്യം കയ്യടിക്കിയിട്ടുണ്ടെന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഫിംഗര്‍ പോയിന്റെ കിഴക്കന്‍ ഭാഗത്തായി ചൈനീസ് വാഹനങ്ങള്‍, സൈനിക ടെന്റുകള്‍, ബോട്ടുകള്‍ എന്നിവ വിന്യസിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ചെറിയ ടെന്റുകള്‍ സ്ഥാപിച്ച് തന്ത്ര പ്രധാന മേഖലകള്‍ കയ്യടക്കുകയാണ് ചൈനയുടെ ലക്ഷ്യം. അതേസമയം ഫിംഗര്‍ ഫോറിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ ടെന്റുകള്‍ സ്ഥാപിച്ചിട്ടില്ല.
ഉയര്‍ന്ന മേഖലകളിലെ സൈനിക വിന്യാസം ഗൗരവതരമാണെന്നാണ് വിലയിരുത്തല്‍. ചൈനീസ് സൈന്യം വിന്യസിച്ച മേഖലകളില്‍ നിന്നും ഇന്ത്യന്‍ സൈനിക നീക്കങ്ങള്‍ വ്യക്തമായി നീരീക്ഷിക്കാം.
ഇന്ത്യ-ചൈന രാജ്യങ്ങള്‍ തമ്മില്‍ നടത്തിയ കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ നിന്നും ഇരു സൈന്യങ്ങളും പിന്‍വാങ്ങാന്‍ ധാരണയായിരുന്നു. ഈ ധാരണകളുടെ നഗ്ന ലംഘനമാണ് ചൈന ഏതാനും ദിവസങ്ങളായി നടത്തുന്നത്.