ഡൽഹി: വീടും ഫർണിച്ചറുകളും വാഹനങ്ങളും വാടകയ്‌ക്ക് ലഭിക്കുന്നത് പഴങ്കഥ.. ഇപ്പോൾ ആകർഷകമായ ഓഫറിൽ കാമുകിയെയും ലഭിക്കും വാടകയ്‌ക്ക്. ഡൽഹിയിൽ പെൺസുഹൃത്തിനെ വാടകയ്‌ക്ക് ലഭിക്കുമെന്ന് സോഷ്യൽ മീഡിയയിൽ പരസ്യം ചെയ്ത് യുവതിയാണ് സോഷ്യൽ മീഡിയയെ ഞെട്ടിച്ചത്. ഇസ്റ്റഗ്രാം റീലിൽ വിലവിവര പട്ടികയും പങ്കുവച്ചിട്ടുണ്ട്. തനിക്കൊപ്പം ഡേറ്റിംഗിന് താത്പ്പര്യമുള്ള സിംഗിളായ യുവാക്കൾക്കാണ് ഓഫറുകൾ.
ദിവ്യാഗിരി എന്ന പേരുള്ള യുവതിയാണ് പോസ്റ്റുകൾ പങ്കുവച്ചത്. 1,500 മുതൽ 10,000 രൂപ വരെയാണ് റേറ്റുകൾ. റീലുകൾ പെട്ടെന്ന് വൈറലായി. നിങ്ങൾ സിംഗിളാണെങ്കിൽ എന്നോടൊപ്പം ഡേറ്റിന് താത്പ്പര്യമുണ്ടെങ്കിൽ വാടക നൽകിയാൽ താൻ കൂടെ വരാമെന്നാണ് പറയുന്നത്.
ഓരോ ഡേറ്റിനും പ്രത്യേകം വാടകയാണ് യുവതി ചുമത്തിയിരിക്കുന്നത്. കോഫി ഡേറ്റിന് 1500 രൂപയാണെങ്കിൽ സാധാരണ ഡേറ്റിംഗിന് 2000 മാണ് നിരക്ക്. കുടുംബത്തിനൊപ്പം ചെലവഴിക്കണമെങ്കിൽ രൂപ മൂവായിരം കടക്കും. ബൈക്ക് ഡേറ്റിനും കൈകോർത്ത് നടക്കുന്നതിനും നാലായിരമാണ് നിരക്ക്. രണ്ടു ദിവസത്തെ ഹോളിഡേ ഡേറ്റിന് 10,000 രൂപയാണ് നിരക്ക് നിലവിൽ 11,000 പേരാണ് യുവതിയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. പോസ്റ്റിന് വ്യാപക വിമർശനങ്ങളും അസഭ്യവർഷവും ലഭിക്കുന്നുണ്ട്.
View this post on Instagram
“>
View this post on Instagram