സാവോ പോളോ : ബ്രസീലില്‍ കൊറോണ ബാധിതരുടെ എണ്ണം അനിയന്ത്രിതമായി കൂടുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രോഗബാധിതരുടെ എണ്ണം 13 ലക്ഷം കടന്നിരി ക്കുകയാണ്. മരണസംഘ്യ അരലക്ഷത്തിന് മുകളിലെത്തിക്കഴിഞ്ഞു. അമേരിക്കയില്‍ 25 ലക്ഷം കടന്നതിനു പിറകേയാണ് ലാറ്റിനമേരിക്കന്‍ രാജ്യത്തെ നില വീണ്ടും വഷളായി രിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 13,15,941 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ മരണസംഖ്യ 57,103 ആയി. ആകെ രോഗം ഭേദമായവരുടെ സംഖ്യ 7,15,905 ആണെന്നും ലോകാരോഗ്യ സംഘടന വെളുപ്പെടുത്തി.
ആകെ 1642 ചെറുതും വലുതുമായ നഗരങ്ങളാണ് ബ്രസീലിലുള്ളത്. ഇതില്‍ 15 പ്രധാന നഗരങ്ങളുടെ ജനസംഖ്യ ഒരുകോടിക്ക് മുകളില്‍ വരും. സാവോ പോളോയാണ് ഏറ്റവും അധികം ജനവാസമുള്ള നഗരം. എല്ലായിടത്തും കൊറോണ ബാധ വ്യാപകമാണെന്നാണ് റിപ്പോര്‍ട്ട്. പരിശോധനകളുടെ അപര്യാപ്തതയും വേണ്ടത്ര ആശുപത്രി സൗകര്യങ്ങ ളില്ലാത്തതും ബ്രസീലിനെ കൂടുതല്‍ പ്രതിന്ധിയിലാക്കിയിരിക്കുകയാണ്.















