ചെന്നൈ : തമിഴ്നാട്ടിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കോട്ടൈ സ്വദേശി രാജയാണ് അറസ്റ്റിലായത്.
ജൂൺ 30 മുതലാണ് പെൺകുട്ടിയെ കാണാതായത്. വീടിനു മുൻപിൽ കളിച്ചുകെണ്ടിരിക്കെ കുട്ടിയെ കാണാതാകുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് കുട്ടിയെ വീട്ടുകാർ പോലീസിൽ പരാതിയും നൽകിയിരുന്നു.
കുട്ടിയെ കാണാതായ അന്ന് മുതൽ തന്നെ നാട്ടുകാർ പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ കുട്ടി പീഡനത്തിനിരയായി കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജയെ പോലീസ് അറസ്റ്റ് ചെയ്തത്.