ശ്രീനഗര്‍ : ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചൈനക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമാധാനം ആഗ്രഹിക്കുന്നത് ദുര്‍ബലതയായി കാണരുത്. സമാധാനം നിലനിര്‍ത്താന്‍ ആദ്യം വേണ്ടത് സമാധാനത്തിനുള്ള മുന്നുപാധിയാണ് ധീരതയെന്നും പ്രധാനമന്ത്രി പറഞ്ഞു. ലഡാക്കിലെ നിമ്മോയില്‍ സൈനികരെ അഭിസംബോധ ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യം ഇപ്പോള്‍ വികസനത്തിന്റെ പാതയിലാണ്. ഇന്ത്യ ഏറ്റവും ആധുനികമായ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇന്ത്യ കുതിക്കുകയാണ്. ഓടക്കുഴല്‍ കയ്യിലേന്തിയ ഭഗവാന് ശ്രീകൃഷ്ണനെ പ്രാര്‍ത്ഥിക്കുന്നവരാണ് നമ്മള്. അതേസമയം സുദര്‍ശന ചക്രം കയ്യിലേന്തിയ ഭഗവാന് കൃഷ്ണനെയും നമ്മള് ആരാധിക്കുന്നു. 130 കോടി ജനങ്ങളുടെ സ്വാഭിമാനമാണ് ലഡാക്ക്. രാജ്യത്തെ രക്ഷിക്കാന്‍ എന്ത് ത്യാഗവും ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.