മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
കുടുംബ ബന്ധു ജനങ്ങളുമായി കലഹമോ ഭാര്യാഭത്തൃ ഐക്യക്കുറവോ അനുഭവപ്പെടും. അന്യ ജനങ്ങളിൽ നിന്നും ദോഷാനുഭവങ്ങൾ ഉണ്ടാവുകയും മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
സാമ്പത്തികമായി ഉണ്ടായിരുന്ന വിഷമതകൾ മാറും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. എന്നാൽ മദ്ധ്യാഹ്നം മുതൽ സുഖക്കുറവ്, ധനക്ലേശം, സ്ത്രീകൾ മൂലം ദോഷാനുഭവങ്ങൾ അനുഭവപ്പെടും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മേലധികാരിയുടെ അഭാവത്തിൽ ഉത്തരവാദിത്തത്തോടെ ഏൽപിച്ച ചുമതല വളരെ ഭംഗിയായി നിർവ്വഹിച്ചതിൽ മേലധികാരിയുടെ പ്രീതി ലഭിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ദിവസത്തിന്റെ തുടക്കത്തിൽ ശത്രു ഭയം, വ്യപഹാര പരാജയം എന്നിവ ഉണ്ടായേക്കും. എന്നാൽ വാരം അവസാനം ദാമ്പത്യ ഐക്യം, മനഃസുഖം എന്നിവ ലഭിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ജീവിത പങ്കാളിയുമായും കുടുംബത്തിൽ വേണ്ടപെട്ടവരുമായി വാക്കു തർക്കത്തിൽപ്പെട്ട് മനഃശാന്തികുറയും. ഏതെങ്കിലും ബാങ്ക് ലോണിൽ നടപടി നേരിടേണ്ടി വരും. ശത്രു ദോഷം, വ്യവഹാര പരാജയമുണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ദിവസത്തിന്റെ തുടക്കം ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം, ധനലാഭം എന്നിവ ഉണ്ടാകും. എന്നാൽ മദ്ധ്യാഹ്നം മുതൽ മനഃശാന്തി കുറയുകയും രോഗാദി ദുരിതം അലട്ടുകയും ചെയ്യും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, ധനനേട്ടം, മനഃസന്തോഷം, തൊഴിൽ വിജയം എന്നിവ ഉണ്ടാവും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങളിൽ മുഖ്യ പങ്ക് വഹിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. മനോദുഃഖം ഉണ്ടാവുന്ന സാഹചര്യം ഉണ്ടാവും. വാഹന അപകടം ജാഗ്രത പാലിക്കുക. മദ്ധ്യാഹ്നം മുതൽ മനഃസന്തോഷം, ശത്രുഹാനി എന്നിവ ഉണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
കുടുംബ ബന്ധു ജനങ്ങൾക്ക് നാശമോ ദുരിതമോ ഉണ്ടാകും. തൊഴിൽ പരാജയം മനോദുഃഖം, സന്താനങ്ങൾക്കോ ജീവിത പങ്കാളിക്കോ അസുഖം എന്നിവ വരുവാൻ സാധ്യത.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
സഹപ്രവർത്തകരുടെ സഹകരണത്താൽ ഏറ്റെടുത്ത കാര്യങ്ങൾ സമയ പരിധിക്കുള്ളിൽ തീർക്കുവാൻ സാധിക്കും. ഭക്ഷണ സുഖം, തൊഴിൽ വിജയം രോഗശാന്തി, ശത്രു നാശം, ധനനേട്ടം എന്നിവ ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
കൃഷി-പക്ഷി-മൃഗാദികൾ മൂലം ദോഷമോ ധനനഷ്ടമോ സംഭവിക്കും. മാനഹാനി, തൊഴിൽ തടസ്സം, ജീവിതപങ്കാളിയുമായും സന്താനങ്ങളുമായും അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
വളരെക്കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ട് മുട്ടുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ജീവിത പങ്കാളിയുടെ ആശയങ്ങൾ പ്രാവർത്തികമാക്കും.തൊഴിൽ വിജയം, ധനനേട്ടം,സത് സുഹൃത്തുക്കളെ ലഭിക്കുക എന്നിവ ഉണ്ടാകും. ഇന്ന് രേവതി നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)